തിരുവില്വാമല: കാട്ടുകുളം ആനമല ഹോംസ്റ്റേയിൽ എയർകണ്ടീഷൻ ഹാളും കുട്ടികളുടെ പാർക്കിലെ ട്രെയിനും ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്മജ ട്രെയിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. ഉദയൻ എയർകണ്ടീഷൻ ഹാള്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കെ.പി. ഉമാശങ്കർ അധ്യക്ഷനായി. സി. മനോജ്കുമാർ, നൗഫൽ ആനമല, കെ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.