വാ​ടാ​ന​പ്പി​ള്ളി തി​രു​നാ​ൾ ഇ​ന്ന്
Sunday, August 25, 2024 6:15 AM IST
വാ​ടാ​ന​പ്പി​ള്ളി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന്. ഇ​ന്നുരാ​വി​ലെ 6.30നും 10​നും വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും.

10നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഭ​ര​ത പ​ള്ളി വി​കാ​രി ഫാ. ​റി​ജോ വി​ത​യ​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ചെങ്ങാ​ലൂ​ർ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡി​ക്സ​ൻ കൊ​ള​മ്പ്ര​ത്ത് സ​ന്ദേ​ശം​ന​ൽ​കും. വാ​ടാ​ന​പ്പിള്ളി പ​ള്ളി വി​കാ​രി ഫാ. ​ഏ​ബി​ൾ ചി​റ​മ്മ​ൽ സ​ഹ​കാ​ർ​മി​ക​നാ​വും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്, നൊ​വേ​ന, ജ​പ​മാ​ല വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, പ്ര​സു​ദേ​ന്തിവാ​ഴ്ച എ​ന്നി​വ ന​ട​ന്നു. ഇ​ട​വ​കാം​ഗം ഫാ. ​ജോ​യ് മാ​ളി​യേ​ക്ക​ൽ കാ​ർ​മി​ക​നാ​യി. ട്ര​സ്റ്റി​മാ​രാ​യ സി.​എ. ലോ​ന​പ്പ​ൻ, സി.​എ. സോ​ള​മ​ൻ, കെ.​എ​ഫ്. ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ്രാ​ൻ​സി​സ് നെ​ല്ലി​ശേ​രി എ​ന്നി​വ​ർ തി​രു​നാളാ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കും.