അ​ലുമി​നി​യം ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് അ​സോസിയേഷൻ ​ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, August 28, 2024 12:03 AM IST
തൊ​ടു​പു​ഴ: അ​ലു​മി​നി​യം ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് 2.30നു ​സി​ന്ന​മ​ണ്‍ കൗ​ണ്ടി റ​സി​ഡ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​ രാ​ജു ത​ര​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷി​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കെ.​ കു​ഞ്ഞു​മോ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ണ്‍, ജി​നോ​ബി ജോ​ണ്‍, ജി​ല്ലാ സ​ഹാ​യ​നി​ധി ചെ​യ​ർ​മാ​ൻ റോ​യി ലൂ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു​ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. ജി​ല്ലാ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 28നും ​സം​സ്ഥാ​ന സ​മ്മേ​ള​നം ജ​നു​വ​രി 21, 22 തി​യ​തി​ക​ളി​ലും ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​നി​ൽ കെ.​ കു​ഞ്ഞു​മോ​ൻ, റോ​യി ലൂ​ക്ക്, ഷി​ജു തോ​മ​സ്, അ​ൻ​സാ​ർ ഏ​ഴ​ല്ലൂ​ർ, ര​മേ​ശ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.