ഐഎൻടിയുസി ബ്ലോ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, August 28, 2024 12:03 AM IST
തൊ​ടു​പു​ഴ: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ​ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം 500 രൂ​പ​യാ​ക്കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ആ​ക്കു​ക, ഇ​എ​സ്ഐ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി ന​ട​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ബ്ലോ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും തൊ​ടു​പു​ഴ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ളം​ദേ​ശം ബ്ലോ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി.​

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ തോ​മ​സ് മാ​ത്യു​ ക​ക്കു​ഴി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻദാ​സ് പു​തു​ശേ​രി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ആ​ൽ​ബ​ർ​ട്ട് ജോ​സ്, മാ​ത്യു കെ. ​ജോ​ണ്‍, ജി​ജി സു​രേ​ന്ദ്ര​ൻ, ആ​ൻ​സി സോ​ജ​ൻ, ടി.കെ. ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


നെ​ടു​ങ്ക​ണ്ടം: ഐ​എ​ന്‍​ടി​യു​സി നെ​ടു​ങ്ക​ണ്ടം റീ​ജ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ല്‍ ധ​ര്‍​ണാ​സ​മ​രം ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ര്‍. അ​യ്യ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​മ്പി​ളി​വി​ലാ​സം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ന​രാ​ജ്, ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ജോ​മോ​ന്‍ പു​ഷ്പ്പ​ക്ക​ണ്ടം, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ല​യ്ക്ക​ല്‍, ജോ​യി കു​ന്നു​വി​ള, ബി​ജു വ​ട്ട​മ​റ്റം, കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.