വി​ശ്വ​ജ്യോ​തി കോ​ള​ജി​ന് പു​ര​സ്കാ​രം
Wednesday, August 28, 2024 12:03 AM IST
വാ​ഴ​ക്കു​ളം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഇ​ന്ന​വേ​ഷ​നും സം​രം​ഭ​ക​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ദ​ർ​ശ​ന കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച ഇ​ഗ്നൈ​റ്റ് ഇ​ന്ന​വേ​ഷ​ൻ മ​ത്സ​ര​ത്തി​ൽ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് പു​ര​സ്കാ​രം ല​ഭി​ച്ചു.

​കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ, കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, കേ​ര​ള ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല, കെ-​ഡി​സ്ക് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ൽ​സ​രം സം​ഘ​ടി​പ്പി​ച്ച​ത്.​ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഒ​ഴു​കിന​ട​ന്ന് മാ​ലി​ന്യം നീ​ക്കു​ന്ന അ​ക്വാ ക്ലീ​നിം​ഗ് മെ​ഷീ​നാ​ണ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.


25,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വു​മാ​യി​രു​ന്നു സ​മ്മാ​നം.​ ഇ​തി​നു പു​റ​മേ കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ, സം​ഘ​ടി​പ്പി​ക്കു​ന്ന ഐ​ഡി​യ ഫെ​സ്റ്റി​ലും കെ ​ഡി​സ്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ന​വേ​ഷ​ൻ പ്രോ​ഗ്രാ​മി​ലും നേ​രി​ട്ട് പ്ര​വേ​ശ​ന​വും ല​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളാ​യ റെ​ജി​ൻ റെ​ജി, മു​ഹ​മ്മ​ദ് ഫ​ഹ​ദ്, നോ​യ​ൽ മാ​ത്യൂ​സ് അ​ധ്യാ​പ​ക​രാ​യ ഡോ. ​എ​സ്.​ അ​ര​വി​ന്ദ്, ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫം​ഗം പി.​ആ​ർ. അ​ഖി​ൽ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ന്ത്രി പി.​ രാ​ജീ​വി​ൽനി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

80 സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​മാ​യി 425 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.