വ​ള്ള​ക്ക​ട​വി​ൽ ക​ാട്ട​ന​ക്കൂ​ട്ട​ം കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു
Wednesday, August 28, 2024 12:03 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും വ​ള്ള​ക്ക​ട​വി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ എ​ത്തി. വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു

അ​മ്പ​ല​പ്പ​ടി മു​ല്ലൂ​പ​റ​മ്പി​ൽ മു​ര​ളി​ധ​ര​ന്‍റെ പ​റ​മ്പി​ലെ കൃ​ഷി​ക​​ളാ​ണ് കൂ​ടു​ത​ലും ന​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​തി​ർ​ത്തി​യി​ൽനി​ന്ന് പെ​രി​യാ​ർ ന​ദി ക​ട​ന്ന് അ​മ്പ​ല​പ്പ​ടി റോ​ഡി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ എ​ത്തി​യ​ത്. മു​ര​ളീ​ധ​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി വെ​ട്ടാ​ൻ പാ​ക​മാ​യ വാ​ഴ​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വി​ള​വെ​ടു​ക്കു​വാ​ൻ നി​ർ​ത്തി​യ​താ​യി​രു​ന്നു. അ​ര​യേ​ക്ക​റോ​ളം വാ​ഴ​ക്കൃ​ഷി​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു.

കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ത്തെ ശോ​ഭ​ന, സാം​കു​ട്ടി, മ​ണ്ണൂ​ശേ​രി ഷാ​ജി എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു. വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ബ​ഹ​ളം വ​ച്ച​തി​നെത്തു​ട​ർ​ന്ന് രാ​വി​ലെ ആ​റോ​ടെ ക​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ റോ​ഡ് മു​റി​ച്ച് ക​ട​ന്ന് കാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി. ഒ​രു കു​ട്ടി​യും കൊ​മ്പ​നും അ​ട​ങ്ങി​യ അ​ഞ്ചം​ഗം സം​ഘ​മാ​യി​രു​ന്നു എ​ത്തി​യ​ത്.