മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ: തി​രു​വ​ന​ന്ത​പു​രം ചാ​ന്പ്യന്മാ​ർ
Monday, August 26, 2024 11:49 PM IST
വ​ണ്ട​മ​റ്റം: അ​ക്വാ​റ്റി​ക് സെ​ന്‍റ​റി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് സം​സ്ഥാ​ന ഇ​ൻ​വി​റ്റേ​ഷ​ൻ മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ 266 പോ​യി​ന്‍റു​ക​ൾ നേ​ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യി. 150 പോ​യി​ന്‍റ് നേ​ടി​യ കോ​ട്ട​യം ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും 117 പോ​യി​ന്‍റോടെ എ​റ​ണാ​കു​ളം ജി​ല്ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​നും വ​ണ്ട​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​റും ചേ​ർ​ന്ന് ന​ട​ത്തി​യ ചാ​ന്പ്യ​ൻ​ഷി​പ്പ് കോ​ടി​ക്കു​ളം പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ർ​ഗീ​സ് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.


മ​നോ​ജ് കോ​ക്കാ​ട്ട്, വാ​ർ​ഡ് മെം​ബ​ർ പോ​ൾ​സ​ണ്‍ മാ​ത്യു, അ​ല​ൻ ബേ​ബി, പി.​ജി. സ​ന​ൽ​കു​മാ​ർ, വി.​യു. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.