രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Monday, August 26, 2024 11:49 PM IST
രാ​ജാ​ക്കാ​ട്:​ ഇ​ടു​ക്കി രൂ​പ​ത​യി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​ത്തി​നും മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന​ത്തി​നും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വിത്തി​രു​നാ​ളി​നു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
31ന് ​വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ളി​നു കൊ​ടി​യേ​റും. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം, ജ​പ​മാ​ല തു​ട​ങ്ങി​യ​വ​യും ഏ​ഴി​ന് രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽനി​ന്ന് രാ​ജ​കു​മാ​രി മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് നാ​ലാ​മ​ത് ഇ​ടു​ക്കി രൂ​പ​ത മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും ന​ട​ത്തും.
ഇതിനു മു​ന്നോ​ടി​യാ​യി ആ​റി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ടി​മാ​ലി സെ​​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽനി​ന്ന് ഇ​ടു​ക്കി ബിഷപ്പിന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന റാ​ലി ആ​രം​ഭി​ച്ച് രാ​ജാ​ക്കാ​ട് പ​ള്ളി​യി​ൽ സ​മാ​പി​ക്കും.​

ഏ​ഴി​ന് രാ​വി​ലെ 10ന് ​നാ​ലാ​മ​ത് മ​രി​യ​ൻ തീ​ർ​ഥാ​ട​നം രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽനി​ന്നു ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കുേ​ന്നേ​ലി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്ന്രം അ​ഞ്ചി​ന് നൊ​വേ​ന തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം ചി​ക്കാ​ഗോ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്.


മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​​ന്‍റണി മു​ല്ല​ശേ​രി ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.​

ഏ​ഴി​ന് രാ​വി​ലെ 10ന് ​രാ​ജാ​ക്കാ​ട് പ​ള്ളി​യി​ൽനി​ന്നു തീ​ർഥാ​ട​നം രാ​ജ​കു​മാ​രി പ​ള്ളി​യി​ലേ​ക്ക്, ഉ​ച്ച​യ്ക്ക് 1.30ന് ​സീ​റോ മ​ല​ബാ​ർ ക്യൂ​രി​യ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.​

വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​രാ​ജ​കു​മാ​രി ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

എ​ട്ടി​ന് രാ​വി​ലെ 11ന് ​ഇ​ടു​ക്കി ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

സെ​പ്റ്റം​ബ​ർ 15ന് ​എ​ട്ടാ​മി​ട തി​രു​നാ​ൾ. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും വി​കാ​രി മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി മാ​താ​ളി​ക്കു​ന്നേ​ൽ, ഫാ. ​ജെ​ഫി​ൻ എ​ലി​വാ​ല​ങ്ക​ൽ. കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജു പെ​രി​യ​പ്പി​ള്ളി​ൽ, ആ​ഗ​സ്തി ക​രോ​ട്ടേ​ൽ, ജ​യ്സ​ൺ ഒ​റ്റ​പ്ലാ​ക്ക​ൽ, മ​നോ​ജ് ഇ​ല്ലി​ക്കു​ന്നേ​ൽ, പ​ബ്ലി​സി​റ്റി ക​മ്മിറ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജോ പ​ന്ത​ത്ത​ല, ജി​ജോ രാ​ജ​കു​മാ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.