അ​വ​ഗ​ണ​ന​യി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ന​ശി​ക്കു​ന്നു
Monday, August 26, 2024 11:48 PM IST
ചെ​റു​തോ​ണി: അ​വ​ഗ​ണ​ന​യു​ടെ സ്മാ​ര​ക​മാ​യി വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം. മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജ് ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് കാ​ടു​ക​യ​റി​യും സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യും നാ​ശ​ത്തി​​ന്‍റെ വ​ക്കി​ലെ​ത്തി​നി​ൽ​ക്കു​ന്ന​ത്.

1998 മേ​യ് 29നാ​ണ് സ്വാ​ത​ന്ത്രദി​ന സൂ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി വെ​യി​റ്റിം​ഗ് ഷെ​ഡ് കം ​ഷോ​പ്പിം​ഗ് സെ​​ന്‍റ​ർ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. പാ​വ​നാ​ത്മ കോ​ള​ജ് വ​ക സ്ഥ​ലം അ​ന്ന​ത്തെ പ്രി​ൻ​സി​പ്പ​ൽ ആ​യി​രു​ന്ന ഫാ. ​തോ​മ​സ് പെ​രി​യ​പു​രം ആ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡി​നാ​യി വി​ട്ടു ന​ൽ​കി​യ​ത്.

നാ​ടി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ ആ​ശ്ര​യ​മാ​യ വെ​യ്റ്റിം​ഗ് ഷെ​ഡ് കാ​ല​ങ്ങ​ളാ​യി കാ​ടു​ക​യ​റി​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​വു​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്.


യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി​യും കാ​ടു​പ​ട​ല​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യും സം​ര​ക്ഷി​ക്കു​വാ​ൻ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു​ൾ​പ്പെ​ടെ ആ​രും തയാ​റാ​കു​ന്നി​ല്ല.

പോ​ലീ​സി​​ന്‍റെ ജാ​ഗ്ര​ത ഉ​ണ്ടാ​യാ​ൽ മ​ദ്യ​പ​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യവി​രു​ദ്ധ​രെ ഇ​വി​ടെനി​ന്ന് തു​ര​ത്താം. അ​ധി​കാ​രി​ക​ളു​ടെ കാ​ൽ​ച്ചു​വ​ട്ടി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ പ​ദ്ധ​തി ത​ക​ർ​ച്ച​നേ​രി​ട്ടി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.