സേ നോ ​ടു ഡ്ര​ഗ്സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു
Monday, August 26, 2024 11:48 PM IST
ത​ങ്ക​മ​ണി: ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ല​ഹ​രിവി​രു​ദ്ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജൂ​ണി​യ​ർ എ​ൻസിസി കേ​ഡ​റ്റു​ക​ൾ ഇ​ടു​ക്കി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ല​ഹ​രിവി​മോ​ച​ന കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്കാ​ട്രി​സ്റ്റ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ കെ. ​ബി​നു മോ​ൻ കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ജി​ല്ലാ ല​ഹ​രിവി​മോ​ച​ന കേ​ന്ദ്ര​ത്തി​ൽനി​ന്നു കേ​ഡ​റ്റു​ക​ൾ മ​ന‌​സി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ൾ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ന​ൽ​കു​ന്ന പി​യ​ർ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യും ല​ഹ​രിവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻസിസി ജൂ​ണി​യ​ർ കേ​ഡ​റ്റു​ക​ൾ സ്കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ കോ​-ഓഡി​നേ​റ്റ​ർ ഡി​ജോ ദാ​സ് നി​ർ​വ​ഹി​ച്ചു.


ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ പോ​സ്റ്റ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പ​തി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ജ​യ്, എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ്, എ​ക്സൈ​സ് ഓ​ഫീ​സ​ർ ബി​നു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.