ക​ല്ലാ​ര്‍​കു​ട്ടി ആ​യി​ര​മേ​ക്ക​ര്‍-കൈ​ത്ത​റി​പ്പ​ടി റോ​ഡി​​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണം
Monday, August 26, 2024 11:48 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന ക​ല്ലാ​ര്‍​കു​ട്ടി ആ​യി​ര​മേ​ക്ക​ര്‍-കൈ​ത്ത​റി​പ്പ​ടി റോ​ഡി​​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം. റോ​ഡി​​ന്‍റെ ഇ​രു​ഭാ​ഗ​ത്തുനി​ന്നും നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഏ​താ​നും മീ​റ്റ​ര്‍ വ​രു​ന്ന റോ​ഡി​​ന്‍റെ മ​ധ്യ​ഭാ​ഗം നി​ര്‍​മാ​ണം കാ​ത്തുകി​ട​ക്കു​ക​യാ​ണ്.

ഈ ​ഭാ​ഗ​ത്തെ രോ​ഗി​ക​ളെ​യ​ട​ക്കം ആ​ശു​പ​ത്രി​ക​ലി​ലെ​ത്തി​ക്കാ​നും വീ​ടു​ക​ളി​ലേ​ക്കു​ള്ള പാ​ച​കവാ​ത​ക സി​ല​ണ്ട​റു​ക​ളും കാ​ലിത്തീ​റ്റ​ക​ളും എ​ത്തി​ക്കാ​ന്‍ റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.


ക​ല്ലാ​ര്‍​കു​ട്ടി​ക്കും ആ​യി​ര​മേ​ക്ക​റി​നും ഇ​ട​യി​ല്‍ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യാ​ല്‍ അ​ടി​മാ​ലി- കു​മ​ളി ദേ​ശി​യ​പാ​ത​യു​ടെ ബൈ​പാ​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​ത​യാ​ണിത്. അ​ടി​മാ​ലി ഭാ​ഗ​ത്തുനി​ന്ന് ഇ​ടു​ക്കി, ക​ട്ട​പ്പ​ന ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും ഈ ​പാ​ത ഉ​പ​യോ​ഗി​ക്കാം.