നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ സ​ഹ​സ്ര​ശോ​ഭ പ​ക​ർ​ന്ന് മ​ഡോ​ണ ക്രി​സ്റ്റി ശി​ൽ​പം
Monday, August 26, 2024 11:48 PM IST
തൊ​ടു​പു​ഴ: പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സ​ഹ​സ്ര​ശോ​ഭ പ​ക​ർ​ന്നു മ​ഡോ​ണ ക്രി​സ്റ്റി ശി​ല്പം പൂ​ർ​ത്തി​യാ​കു​ന്നു. കു​രി​ശി​ൽ മ​രി​ച്ച ഈ​ശോ​യു​ടെ തി​രു ശ​രീ​ര​ത്തി​ലെ ശി​ര​സ് മാത്രം മാ​താ​വി​ന്‍റെ മ​ടി​യി​ൽ കി​ട​ത്തി​യി​രി​ക്കു​ന്ന ഏ​റെ വ്യ​ത്യ​സ്ത​വും അ​പൂ​ർ​വ​വു​മാ​യ ശി​ല്പ​മാ​ണ് ഇ​വി​ടെ നി​ർ​മി​ച്ചു​വ​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഒ​രി​ട​ത്തും നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള​ള ശി​ല്പം നി​ർ​മി​ച്ചി​ട്ടി​ല്ല.

ലോ​ക​പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ മൈ​ക്ക​ൽ ആ​ഞ്ച​ലോ​യു​ടെ ഭാ​വ​ന​യി​ൽ വി​രി​ഞ്ഞ ഈ​ശോ​യെ മാ​താ​വി​ന്‍റെ മ​ടി​യി​ൽ കി​ട​ത്തി​യി​ട്ടു​ള്ള പി​യാ​ത്ത ശി​ല്പ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​മാ​ണ് മ​റ്റെ​ല്ലാ​യി​ട​ത്തു​മു​ള്ള​ത്. ഇ​തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യാ​ണ് മ​ഡോ​ണ ക്രി​സ്റ്റി ശി​ല്പം ഇ​വി​ടെ ഒ​രു​ങ്ങു​ന്ന​ത്.

പ​ള്ളി​യു​ടെ സ​ഹ​സ്രാ​ബ്ദോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ശി​ല്പം നി​ർ​മി​ക്കു​ന്ന​ത്. പി​യാ​ത്ത​യ​ട​ക്കം നി​ര​വ​ധി ദേ​വാ​ല​യ​ങ്ങ​ളി​ൽ ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച് പ്ര​ശ​സ്ത​നാ​യ റി​ട്ട. ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം തേ​ക്ക​നാ​ൽ ടി.​ജെ. ജോ​സാ​ണ് മ​ഡോ​ണ ക്രി​സ്റ്റി​യു​ടെ നി​ർ​മാ​ണ​വും ന​ട​ത്തു​ന്ന​ത്. പീ​ഠം ഉ​ൾ​പ്പെ​ടെ 26 അ​ടി വ​ലി​പ്പ​ത്തി​ലാ​ണ് ശി​ല്പം ഒ​രു​ങ്ങു​ന്ന​ത്.


സ്റ്റീ​ൽ​നെ​റ്റ് പൊ​തി​ഞ്ഞ​ശേ​ഷം ഇ​തി​നു മു​ക​ളി​ൽ സി​മ​ന്‍റ് തേ​ച്ച്പി​ടി​പ്പി​ച്ചാ​ണ് ശി​ല്പ​നി​ർ​മാ​ണം. പി​ന്നീ​ട് മാ​ർ​ബി​ൾ പൊ​ടി​യും സി​മ​ന്‍റും ചേ​ർ​ത്ത മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് ശി​ല്പ​ത്തി​നു മാ​ർ​ബി​ൾ വൈ​റ്റ് ക​ള​ർ ന​ൽ​കും. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ശി​ല്പ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ലാ​ണ് ഈ ​ശി​ല്പം നി​ർ​മി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്. അ​സി. വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ ചേ​റ്റൂ​ർ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ​ഫ് മൂ​ല​ശേ​രി, കെ.​എം. ലൂ​ക്ക കു​ള​ത്താ​പ്പി​ള്ളി​ൽ, പൗ​ലോ​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​രാ​ണ് ശി​ല്പ​നി​ർ​മാ​ണ​ത്തി​നു ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്.

ഇ​ട​വ​ക​യി​ലെ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 10.30നു​ള്ള പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്നു ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മ​ഡോ​ണ ക്രി​സ്റ്റി​യു​ടെ വെ​ഞ്ച​രി​പ്പുക​ർ​മം നി​ർ​വ​ഹി​ക്കും.