പത്തൊന്പതുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യുവാവ് പി​ടി​യി​ൽ
Sunday, August 25, 2024 11:27 PM IST
ഉ​പ്പു​ത​റ: പത്തൊ ന്പതുകാ​രി​യെ ക​ട​ന്നുപി​ടി​ച്ച് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. ച​പ്പാ​ത്ത് പൊ​രി​ക​ണ്ണി കാ​മ്പി​ശേ​രി​ൽ വി​നോദി (43)നെ​യാ​ണ് ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ|​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ലെ ഗ്യാ​സ്കു​റ്റി​യി​ൽ ക​ണ​ക‌്ഷ​ൻ ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞ​തി​നെത്തുട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ വി​നോ​ദ് പെ​ൺ​കു​ട്ടി​യെ ക​ട​ന്നുപി​ടി​ക്കു​ക​യാ​യി​രു​ന്നു.


പെൺകുട്ടി ബ​ഹ​ളം വ​ച്ച​തോടെ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെട്ടു. വീ​ട്ടുജോ​ലി​ക്കു പോ​യ അ​മ്മ വ​ന്ന ശേ​ഷമാണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്.