വ​യ​നാ​ടി​ന് ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്
Sunday, August 25, 2024 11:27 PM IST
രാ​ജാ​ക്കാ​ട്: വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി രാ​ജാ​ക്കാ​ട്ടെ ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ.​ ദു​ര​ന്ത​ത്തി​ൽ വീ​ടും ക​ട​യും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് കെഎ​ച്ച്ആ​ർഎ ​രാ​ജാ​ക്കാ​ട് യൂ​ണി​റ്റ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്. യൂ​ണി​റ്റ് അം​ഗ​ങ്ങ​ളി​ൽനി​ന്നു സ്വ​രൂ​പി​ച്ച 1,00,111 രൂ​പ​യു​ടെ ചെ​ക്ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റിനു കൈ​മാ​റി.​ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ജീ​വ് അധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ജി സ​ഹാ​യ​നി​ധി ഏ​റ്റു​വാ​ങ്ങി.​


വ​നി​താ വിം​ഗ് സ്വ​രൂ​പി​ച്ച ഓ​ണ ഫ​ണ്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​നം രാ​ജാ​ക്കാ​ട് സി.​ഐ വി.​ വി​നോ​ദ്കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു.​കെ​എ​ച്ച്ആ​ർഎ ​ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​ർ​ലി,യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​ജെ ജോ​സ്,ട്ര​ഷ​റ​ർ കെ.​സു​നി​ൽ,റ്റി.​ജി ബി​നീ​ഷ്, വ​നി​താവിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ മാ​യ സു​നി​ൽ,സി​ന്ധു ബി​നീ​ഷ്,ജ​യ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.