ഇ​രു​ച​ക്ര വാ​ഹന​ങ്ങ​ൾ കൂ​ട്ടി ഇ​ടി​ച്ച് അ​പ​ക​ടം
Sunday, August 25, 2024 4:22 AM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ശ​നി ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് സ​മീ​പം അ​പ​ക​ട​മു​ണ്ടാ​യ​ത്.​

ക​ട്ട​പ്പ​ന ടൗ​ണി​ൽ നി​ന്ന് വ​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ന് മ​റു​ഭാ​ഗ​ത്തെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി റോ​ഡ് ക്രോ​സ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ര​ട്ട​യാ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ബൈ​ക്ക് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.​സ്‌​കൂ​ട്ട​ർ യാ​ത്രി​ക​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.