കു​റ​വി​ല​ങ്ങാ​ടി​ന് ഇ​നി വ​ച​ന​വി​രു​ന്നി​ന്‍റെ അ​ഞ്ച് ദി​ന​രാ​ത്ര​ങ്ങ​ൾ
Wednesday, August 28, 2024 12:03 AM IST
കു​റ​വി​ല​ങ്ങാ​ട്: മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ലെ വ​ച​ന​വി​രു​ന്നി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ തീ​യ​തി​ക​ളി​ലാ​ണ് കു​ട്ടി​ക്കാ​നം മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 5.30, 6.30, 7.30 എ​ന്നീ​സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ലി​ന് ജ​പ​മാ​ല. 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന.

ഇ​ന്ന് 4.30ന് ​പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി​ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും 4.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ​തു​ട​ർ​ന്ന് ഒ​ൻ​പ​തു​വ​രെ​യാ​ണ് വ​ച​ന​വി​രു​ന്ന്.


29 മു​ത​ൽ എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും കൗ​ൺ​സ​ലിം​ഗും കു​മ്പ​സാ​ര​വും ക്ര​മ​ക​രീ​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 5.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ദൈ​ല​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റും.