പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് ഗ​വ. സ്കൂ​ളു​ക​ൾ​ക്ക് 58 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, August 28, 2024 12:03 AM IST
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കാ​യി 58 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് (കു​റ്റി​പ്പാ​റ സ്കൂ​ൾ) 25 ല​ക്ഷം, മു​രി​ക്കും​വ​യ​ൽ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് 23 ല​ക്ഷം, ഇ​ട​ക്കു​ന്നം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​ണ് മു​ഖ്യ​മാ​യും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ൾ, റാ​മ്പു​ക​ൾ, ക്ലാ​സ് റൂ​മു​ക​ൾ മു​ത​ലാ​യ​വ നി​ർ​മി​ക്കും.


ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി 22.10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ജ​ക്‌​ട് ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യം​വ​ച്ച് ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​താ​യും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർത്തു.