ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
Wednesday, August 28, 2024 12:03 AM IST
കോ​ട്ട​യം: ഓ​ണ​ത്തി​ന് വി​ല്പ​ന ന​ട​ത്താ​നാ​യി അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നു​മെ​ത്തി​ച്ച ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഒരാൾ അ​റ​സ്റ്റി​ൽ. വെ​ള്ളു​ത്തു​രു​ത്തി സ്വ​ദേ​ശി​യാ​യ അ​നി​ൽ കു​മാ​റി (58 ) നെ​യാ​ണ് കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളു​ത്തു​രു​ത്തി​യി​ൽ പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ അ​ല​മാ​ര​യു​ടെ ര​ഹ​സ്യ അ​റ​യി​ൽ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.


ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ന​ട​ത്തി​യ വ്യാ​പ​ക തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലാ​യ ശേ​ഷ​വും ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പ​ല​രും ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​തി​യു​ടെ പേ​രി​ൽ വി​ഗ്ര​ഹ​മോ​ഷ​ണ​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ കോ​ട്ട​യ​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ലു​ണ്ട്. നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു എ​ക്സൈ​സ് ന​ട​പ​ടി.