കാ​ന്ത​ല്ലൂ​രി​ലെ വെ​ളു​ത്തു​ള്ളി ക​ര്‍​ഷ​ക​ര്‍​ക്ക് നല്ലകാലം: കി​ലോയ്ക്ക്് 400 മു​ത​ല്‍ 450 വ​രെ
Wednesday, August 28, 2024 12:03 AM IST
മ​റ​യൂ​ര്‍: വ​ന്യ​ജീ​വി ശ​ല്യ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും അ​തി​ജീ​വി​ച്ച് കൃ​ഷി​യി​റ​ക്കി​യ കാ​ന്ത​ല്ലൂ​രി​ലെ വെ​ളു​ത്തു​ള്ളി ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ത്ത​വ​ണ പൊ​ന്നോ​ണ​ക്കാ​ലം. മി​ക​ച്ച വി​ല​യും മി​ക​ച്ച വി​ള​വും ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി.​ കി​ലോ​യ്ക്ക് ശ​രാ​ശ​രി 400 രൂ​പ​ക്ക് മു​ക​ളി​ലാ​ണ് ആ​ദ്യ​മാ​യി വി​പ​ണി​യി​ലെ​ത്തി​ച്ച വെ​ളു​ത്തു​ള്ളി​ക്ക് ല​ഭി​ച്ച​ത്. ഇ​തി​ലെ തൈ​ല​ത്തി​ലെ അ​ള​വും ഗ​ന്ധ​വും മ​റ്റ് മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള വെ​ളു​ത്തു​ള്ളി​യേ​ക്കാ​ളും കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ലാ​ണ്.

ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭ്യ​മാ​യ​തോ​ടെ കാ​ശ്മീ​ര്‍, ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കാ​ന്ത​ല്ലൂ​ര്‍ വെ​ളു​ത്തു​ള്ളി വി​ത്തി​നാ​യി കൊ​ണ്ടു​പോ​കാ​ന്‍ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​താ​ണ് വെ​ളു​ത്തു​ള്ളി വി​ല 400 ക​ട​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ക​ര്‍​ഷ​ക​രാ​നാ​യ പെ​രു​മ​ല സ്വ​ദേ​ശി രാ​മ​ർ പ​റ​യു​ന്നു.
കാ​ട്ടാ​ന​യും ക​ന​ത്ത​മ​ഴ​യും പ​ര​മാ​വ​ധി പ്ര​ശ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല​ത്ത് കാ​ന്ത​ല്ലൂ​ര്‍ പ​ച്ച​ക്ക​റി​ക​ള്‍ വ​ള​രെ കു​റ​വാ​യി മാ​ത്ര​മേ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ക​യു​ള്ളൂ.

കാ​ന്ത​ല്ലൂ​രി​ല്‍ ഇ​ത്ത​വ​ണ ഏ​റ്റ​വും അ​ധി​കം കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത് വെ​ളു​ത്തു​ള്ളി​യാ​ണ് ഓ​ണ​ക്കാ​ല​ത്തി​ന് മു​ന്‍​പ് വി​ള​വെ​ടു​ത്ത വെ​ളു​ത്തു​ള്ളി​ക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന് ത​രം അ​നു​സ​രി​ച്ച് 310 മു​ത​ല്‍ 450 രൂ​പ വ​രെ ല​ഭി​ക്കു​ന്നു. കാ​ന്ത​ല്ലൂ​ര്‍ വെ​ളു​ത്തു​ള്ളി​ക്ക് ത​മി​ഴ്നാ​ട്ടി​ലാ​ണ് ഏ​റ്റ​വും അ​ധി​കം വി​ല ല​ഭി​ക്കു​ന്ന​ത്. കാ​ന്ത​ല്ലൂ​രി​ല്‍ വി​ള​യു​ന്ന മ​ല​പ്പൂ​ണ്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​നം വെ​ളു​ത്തു​ള്ളി​ക്കാ​ണ് മാ​ര്‍​ക്ക​റ്റി​ല്‍ ഏ​റ്റ​വും അ​ധി​കം ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. കാ​ന്ത​ല്ലൂ​രി​ല്‍നി​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വെ​ളു​ത്തു​ള്ളി മാ​ര്‍​ക്ക​റ്റാ​യ ത​മി​ഴ്നാ​ട്ടി​ലെ വ​ടു​കപ്പെ​ട്ടി​യി​ലാ​ണ് കാ​ന്ത​ല്ലൂ​രി​ലെ ക​ര്‍​ഷ​ക​ര്‍ എ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്.


ഒ​രേ​ക്ക​റി​ല്‍നി​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് ശ​രാ​ശ​രി 3.5 ട​ണ്‍ മു​ത​ല്‍ 4.5 ട​ണ്‍ വ​രെ വി​ള​വ് ല​ഭി​ക്കും.
കാ​ന്ത​ല്ലൂ​രി​ല്‍ എ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ളും തോ​ട്ട​ങ്ങ​ളി​ല്‍നി​ന്നും മി​ക​ച്ച വി​ല ന​ല്‍​കി വെ​ളു​ത്തു​ള്ളി വാ​ങ്ങാ​റു​ള്ള​തി​നാ​ല്‍ വ​ലി​യൊ​രു ശ​ത​മാ​നം ഇ​ത്ത​ര​ത്തി​ല്‍ വി​ല്‍​പ്പ​ന ന​ട​ന്നും പോ​കു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.