ജില്ലയിലെ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളു​​ക​​ളി​​ൽ 70 ജ​​ല​​ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ ലാ​​ബു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ം
Wednesday, August 28, 2024 12:03 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ വി​​വി​​ധ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളു​​ക​​ളി​​ലാ​​യി 70 ജ​​ല​​ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ ലാ​​ബു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്നു. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി പ്ര​​ധാ​​ന​​മാ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന കി​​ണ​​റു​​ക​​ൾ അ​​നു​​ദി​​നം മ​​ലി​​ന​​മാ​​കു​​ന്നു​​ണ്ട്. മ​​ലി​​ന​​ജ​​ല​​മാ​​ണു ജ​​ല​​ജ​​ന്യ രോ​​ഗ​​ങ്ങ​​ളു​​ടെ മു​​ഖ്യ​​കാ​​ര​​ണ​​വും ഇ​​താ​​ണ്. നി​​ല​​വി​​ല്‍ കു​​റ​​ച്ചു സ്ഥാ​​പ​​ന​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​ണ് ജ​​ല ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്തെ 60 ല​​ക്ഷ​​ത്തി​​ല​​ധി​​കം വ​​രു​​ന്ന കി​​ണ​​റു​​ക​​ളി​​ലെ ജ​​ലം പ​​രി​​ശോ​​ധി​​ച്ചു ഗു​​ണ​​നി​​ല​​വാ​​രം നി​​ശ്ച​​യി​​ക്കാ​​ന്‍ ഇ​​തു പ​​ര്യാ​​പ്ത​​മ​​ല്ല. ഇ​​തി​​നു പ​​രി​​ഹാ​​ര​​മാ​​യാ​​ണ് ഹ​​രി​​ത​​കേ​​ര​​ളം മി​​ഷ​​ന്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ജ​​ല ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ ലാ​​ബു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ 30 ലാ​​ബു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു.

എല്ലാ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും നി​​ല​​വി​​ലു​​ള്ള ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ കെ​​മി​​സ്ട്രി ലാ​​ബു​​ക​​ളി​​ല്‍ ആ​​വ​​ശ്യ​​മാ​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മെ​​രു​​ക്കി ജ​​ന​​കീ​​യ ജ​​ല ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന സം​​വി​​ധാ​​ന​​മൊ​​രു​​ക്കും.

ഇ​​തി​​ല്‍ കു​​ട്ടി​​ക​​ളെ​​കൂ​​ടി പ​​ങ്കാ​​ളി​​ക​​ളാ​​ക്കി അ​​വ​​രെ പ​​ദ്ധ​​തി​​യു​​ടെ സ​​ന്ദേ​​ശ​​വാ​​ഹ​​ക​​രാ​​ക്കു​​ക​​യും ചെ​​യ്യും. ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും ഹ​​രി​​ത കേ​​ര​​ളം മി​​ഷ​​നും സം​​യു​​ക്ത​​മാ​​യാ​​ണു പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. എം​​എ​​ല്‍​എ​​മാ​​രു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ചും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ലാ​​ന്‍ ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ചു​​മാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ലാ​​ബു​​ക​​ള്‍ സ്ഥാ​​പി​​ച്ച​​ത്.


ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ല്‍ കേ​​ര​​ള പു​​ന​​ര്‍​നി​​ര്‍​മാ​​ണ പ​​ദ്ധ​​തി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ലാ​​ബു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വ​​ര്‍​ത്ത​​നം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. ലാ​​ബി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നു​​ള്ള ആ​​വ​​ര്‍​ത്ത​​ന ചെ​​ല​​വ് ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ​​ദ്ധ​​തി വി​​ഹി​​തം വ​​ക​​യി​​രു​​ത്തി ജ​​ന​​ങ്ങ​​ള്‍​ക്കു സൗ​​ജ​​ന്യ പ​​രി​​ശോ​​ധ​​ന ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ജ​​ല​​ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​നാ ലാ​​ബി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കു​​മ​​ര​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി ക്വീ​​ന്‍​സ് ഹോ​​സ്പി​​റ്റ​​ലി​​ന് ഹ​​രി​​ത​​സ്ഥാ​​പ​​നം സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് വി​​ത​​ര​​ണ​​വും മ​​ന്ത്രി നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ന​​വ​​കേ​​ര​​ളം ക​​ര്‍​മ​​പ​​ദ്ധ​​തി-​​ര​​ണ്ട് സം​​സ്ഥാ​​ന കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ. ​​ടി.​​എ​​ന്‍. സീ​​മ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ധ​​ന്യ സാ​​ബു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​ആ​​ര്‍. അ​​നു​​പ​​മ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മേ​​ഘ ജോ​​സ​​ഫ്, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​ഐ. ഏ​​ബ്ര​​ഹാം, വി​​ദ്യാ​​കി​​ര​​ണം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ര്‍ പി. ​​പ്ര​​സാ​​ദ്, ജി​​വി​​എ​​ച്ച്എ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ പി.​​എ​​ക്സ്. ബി​​യാ​​ട്രീ​​സ് മ​​റി​​യ, വി​​എ​​ച്ച്എ​​സ്‌​​സി പ്രി​​ന്‍​സി​​പ്പ​​ല്‍ എം.​​എ​​സ്. ബി​​ജീ​​ഷ്, ഹെ​​ഡ്മി​​സ്ട്ര​​സ് പി.​​എം. സു​​നി​​ത, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​സ്. സു​​ഗേ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.