കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി ജീവാധാര 2k24 എന്ന പേരിൽ സംഘടിപ്പിച്ച ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെയും രക്തദാനക്യാമ്പിന്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം എംഎംടി ആശുപത്രിയിൽ നടത്തി.
ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ ഉദ്ഘാടനം നിർവഹിച്ചു. രൂപത പ്രസിഡന്റ് അരുൺ പോൾ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ചെറുപുഷ്പ മിഷൻലീഗ് രൂപത അസിസ്റ്റന്റ് ഡയക്ടർ ഫാ. ആന്റണി തുണ്ടത്തിൽ, വൈസ് ഡയക്ടർ സിസ്റ്റർ റിറ്റാ മരിയ എഫ്സിസി, സംസ്ഥാന സമിതിയംഗം ജെറിൻ നെടുംതകിടി, രൂപത ഓർഗനൈസർ കെ.ഇ. ആന്റണി, മുണ്ടക്കയം ഫൊറോന വൈസ് ഡയറക്ടർ സിസ്റ്റർ ലിസ എസ്എബിഎസ്, സിസ്റ്റർ റജീന എസ്എബിഎസ്, ശാഖാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.