കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Wednesday, August 28, 2024 12:03 AM IST
ചി​റ​ക്ക​ട​വ്: കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡ് കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചും റീടാ​ർ ചെ​യ്തും അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് പ​ള്ളി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ. ​റെ​ജി വ​യ​ലു​ങ്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെയ്തു. ജോ​യി കൊ​ന്ന​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​കെ​സി​സി, ക​ർ​ഷ​ക​സം​ഘം, ഇ​ൻ​ഫാം, മാ​തൃ​വേ​ദി, പി​തൃ​വേ​ദി എ​ന്നിവയുടെ സം​യു​ക്ത ​യോ​ഗ​മാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

ചി​റ​ക്ക​ട​വ് പ​ള്ളി​പ്പ​ടി​ക്ക​ൽ താ​ത്കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം സ്ഥാ​പി​ച്ച സെ​ന്‍റ് ഇ​ഫ്രേം​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നെ​യും അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ന്നു​പോ​കു​ന്ന ചി​റ​ക്ക​ട​വ് പ​ള്ളി​പ്പ​ടി​യി​ൽ എം​എ​ൽ​എ അ​നു​വ​ദി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് എത്ര​യും വേ​ഗം സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ജീ​വ് മു​ട്ട​ത്ത്, ടെ​സി പാ​ഴി​യാ​ങ്ക​ൽ, ജോ​സ് പാ​നാ​പ്പ​ള്ളി​ൽ, മി​നി കു​ഴി​മ​റ്റം, സാ​ജു ക​ല്ലൂ​ക്കു​ള​ങ്ങ​ര, ബി​സി പ​ട​കൂ​ട്ടി​ൽ, സ​ജു വാ​റ്റു​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.