ചി​റ്റ​ടി മാ​ങ്ങാ​പ്പാ​റ​യി​ൽ പാ​റ​മ​ട​യ്ക്കെ​തി​രേ ഇ​ന്ന് ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ
Wednesday, August 28, 2024 12:03 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ്റ​ടി മാ​ങ്ങാ​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​യ്ക്കെ​തി​രേ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും. മു​ണ്ട​മ​റ്റം പൗ​ര​സ​മി​തി​യും ചി​റ്റ​ടി പ​ബ്ലി​ക് ലൈ​ബ്ര​റി​യും ചേ​ർ​ന്നാ​ണ് ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ള്ളത്.

ചി​റ്റ​ടി മാ​ങ്ങാ​പ്പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു മു​ണ്ട​മ​റ്റം ഭാ​ഗ​ത്തു ക​ഴി​ഞ്ഞ​ദി​വ​സം പ​തി​നാറു വീ​ടു​ക​ളി​ൽ വെ​ള്ളം ക‌​യ​റി. മാ​ങ്ങാ​പ്പാ​റ​യി​ലെ പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​നം മൂ​ല​മാ​ണ് ഇ​വി​ടെ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പാ​റ​മ​ട ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തു വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​റ​മ​ട​യ്ക്കു ന​ൽ​കി​യ പ്ര​വ​ർ​ത്ത​നാ​നു​മ​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച പാ​റ​മ​ട ഇ​തെ​ല്ലാം ലം​ഘി​ച്ചാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ലി​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു ഭൂ​മി​യി​ൽ വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​കാ​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.


പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഇ​ന്നു ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം തു​ളു​വ​ൻ​പാ​റ​തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യാ​ണ് വീ​ടു​ക​ളി​ൽ ക​യ​റി​യ​ത്. ഈ ​തോ​ട്ടി​ലെ വെ​ള്ളം പെ​രു​ച്ചി​റ​തോ​ടു​വ​ഴി ചി​റ്റ​ടി ച​ണ്ണ​ത്തോ​ട്ടി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഈ ​തോ​ടു​ക​ളു​ടെ ആ​ഴം കു​റ​വാ​യ​താ​ണ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ തോ​ടു​ക​ളു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ചി​റ്റ​ടി ച​ണ്ണ​തോ​ട്ടി​ലെ ചെ​ക്ക്ഡാം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​നി​ൽ ച​ർ​ച്ച ചെ​യ്യും. പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്കു ക​ട​ക്കാ​നാ​ണ് തീ​രു​മാനം.