കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധം
Wednesday, August 28, 2024 12:03 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി മു​ത​ൽ മ​ണ്ണ​നാ​നി വ​രെ​യു​ള്ള ഏ​ഴു കി​ലോ​മീ​റ്റ​ർ ദൂ​രം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. റോഡു​ക​ൾ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ആ​ക്കു​മെ​ന്ന​ത് വാ​ഗ്ദാ​ന​ത്തി​ലും എ​സ്റ്റി​മേ​റ്റി​ലും മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​റു വ​ർ​ഷം മു​ന്പ് 30 കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റ് ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ മൂ​ന്നി​ര​ട്ടി​യാ​യി 90 കോ​ടി​യി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും ജോ​സ​ഫ് എം. ​പു​തു​ശേ​രി പ​റ​ഞ്ഞു.


എ​ത്ര​യും​വേ​ഗം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ചില്ലെങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലാ​ജി മാ​ട​ത്താ​നി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​ക​ാര സ​മി​തി​യം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ജോ​സ​ഫ് മു​ള്ളു​കാ​ലാ​യി​ൽ, പി.​സി. മാ​ത്യു, യൂ​ത്ത് ഫ്ര​ണ്ട് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ചു​ഴി​കു​ന്നേ​ൽ, മോ​ളി​ക്കു​ട്ടി ജേക്ക​ബ്, ജോ​ഷി ഞ​ള്ളി​യി​ൽ, ജോ​സ് പാ​ന​പ്പ​ള്ളി, ജോ​സ​ഫ് പാ​ട്ട​ത്തി​ൽ, സ​ണ്ണി കു​ര്യാ​ക്കോ​സ് മ​ടി​യ​ത്ത്, ജോ​സു​കു​ട്ടി മു​ട്ട​ത്ത്, ജോ​സ​ഫ് ആ​ല​പ്പാ​ട്ട്, ബാ​ബു മടിയ​ത്തേ​ൽ, സ​ജി പ​ഴ​യി​ടം, ബിജു ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.