പ​റ​ത്താ​നം പു​ളി​ക്ക​ൽ ജ​ല​ധാ​ര കു​ടി​വെ​ള്ളപ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, August 28, 2024 12:03 AM IST
മു​ണ്ട​ക്ക​യം: പ​റ​ത്താ​നം പു​ളി​ക്ക​ൽ ജ​ല​ധാ​ര കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വു​മ​ധി​കം കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ട്ടി​രു​ന്ന പ്ര​ദേ​ശ​മാ​ണ് പ​റ​ത്താ​നം പു​ളി​ക്ക​ൽ മേ​ഖ​ല. ജ​ൽ‌ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി വ​ഴി ന​ട​പ്പാ​ക്കി​യ പു​ളി​ക്ക​ൽ ജ​ല​ധാ​ര ശു​ദ്ധ​ജ​ല കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​ൻ കു​ന്ന​ത്ത്, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി ജോ​സ​ഫ്, വാ​ർ​ഡം​ഗം ഡ​യ​സ് കൊ​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് കൊ​ച്ചു​മു​റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ച​ട​ങ്ങി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​ള​വും ടാ​ങ്കും നി​ർ​മി​ക്കാ​ൻ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ അ​പ്പ​ച്ച​ൻ കു​രീ​ക്കാ​ട്, പി.​ആ​ർ. ശ​ശി പ​രു​ത്തു​പ്പാ​റ, രാ​ധാ​കൃ​ഷ്ണ​ൻ കാ​ട്ടു​മ​റ്റം എ​ന്നി​വ​രെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.