മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 27, 2024 10:49 PM IST
വൈ​ക്കം: വ​യോ​ധി​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല മ​ണ​വേ​ലി സ്വ​ദേ​ശി ശൈ​ലേ​ന്ദ്ര ബാ​ബു(65)​വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.30 നു ​ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വും സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റുമൊ​ക്കെ​യാ​യി പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ശൈ​ലേ​ന്ദ്ര ബാ​ബു ചേ​ർ​ത്ത​ല കെ​എ​സ്എ​ഫ്ഇ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ അ​സു​ഖ ബാ​ധി​ത​യാ​യ​തോ​ടെ ഇ​യാ​ൾ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ നി​ന്നു ല​ഭി​ച്ച അ​ഡ്ര​സ് പ​രി​ശോ​ധി​ച്ചാ​ണ് മ​രി​ച്ച​ത് ശൈ​ലേ​ന്ദ്ര ബാ​ബു​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ക്ക​ളും മ​രു​ക്ക​ളു​മെ​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​മേ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.