പാ​മ്പാ​ടി​യി​ൽ മ​ണ്ണ് മാ​ഫി​യ കു​ന്ന് ഇ​ടി​ച്ചുനി​ര​ത്തു​ന്നു
Tuesday, August 27, 2024 5:21 AM IST
പാ​മ്പാ​ടി: പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡി​ലെ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്ത് അ​ഞ്ച് ഏ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്തെ 800 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മ​ല ഇ​ടി​ച്ചു​നി​ര​ത്തു​ന്നു. സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്കും റോ​ഡി​നും ഭീ​ഷ​ണി​യാ​ണി​ത്. ഇ​പ്പോ​ൾ​ത്ത​ന്നെ ചെ​റി​യ മ​ഴ​യ​ത്ത് സ​മീ​പ​ത്തു​ള്ള മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു തു​ട​ങ്ങി.

പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ടി​ച്ചു​നി​ര​ത്ത​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി മ​ണ്ണെ​ടു​പ്പ് തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും റ​വ​ന്യു, ജി​യോ​ള​ജി, പോ​ലീ​സ് അ​ധി​കാ​രി​ക​ൾ അ​റി​ഞ്ഞ​മ​ട്ടേ​യി​ല്ല. മ​ണ​ർ​കാ​ട് അ​രീ​പ്പ​റ​ന്പ് ഭാ​ഗ​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ൽ മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും പാ​മ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തു​വാ​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.