മണർകാട് കത്തീഡ്രലിൽ ശോഭായാത്രയ്ക്ക് സ്വീകരണം
Tuesday, August 27, 2024 5:21 AM IST
മ​ണ​ർ​കാ​ട്: മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഉ​ത്ത​മ​മാ​തൃ​ക വി​ളി​ച്ചോ​തി മ​ണ​ർ​കാ​ട് ക​ത്തീ​ഡ്ര​ലി​ൽ ശോ​ഭാ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം. അ​ന്ന​പൂ​ർ​ണേ​ശ്വ​രി ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കൃ​ഷ്‌​ണ ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ശോ​ഭാ​യാ​ത്ര​യ്ക്കാ​ണ് മ​ണ​ർ​കാ​ട് വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ വൈ​ദി​ക​രു​ടെ​യും ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ളു​ടെയും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.


ക​ത്തീ​ഡ്ര​ലി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​ത്തി​യ ശോ​ഭാ​യാ​ത്ര അം​ഗ​ങ്ങ​ൾ​ക്ക് ഫാ. ​ലി​റ്റു ജേ​ക്ക​ബ് ത​ണ്ടാ​ശേ​രി, ട്ര​സ്റ്റി​മാ​രാ​യ പി.​എ. ഏ​ബ്ര​ഹാം, വ​ർ​ഗീ​സ് ഐ​പ്പ്, ഡോ. ​ജി​തി​ൻ കു​ര്യ​ൻ ആ​ൻ​ഡ്രൂ​സ്, സെ​ക്ര​ട്ട​റി വി.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധു​രം ന​ൽ​കി.
സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശോ​ഭാ​യാ​ത്ര സം​ഘാ​ട​ക​ർ ന​ന്ദി പ​റ​ഞ്ഞാ​ണ് മ​ട​ങ്ങി​യ​ത്.