കു​മ​ര​ക​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം
Tuesday, August 27, 2024 5:21 AM IST
കു​മ​ര​കം: കു​മ​ര​ക​ത്ത് സ​വാ​രി​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ​ര​കം തെ​ക്ക് മു​ത്തേ​രി​മ​ട​യി​ലാ​ണ് സം​ഭ​വം.

കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ കോ​യി​ക്ക​ൽ​ചി​റ ഷി​ജോ ദേ​വ​സ്യ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫോ​ണി​ലൂ​ടെ​യാ​ണ് സ​വാ​രി​ക്കാ​യി ഷി​ജോ​യെ മു​ത്തേ​രി​മ​ട​യി​ലേ​ക്കു വി​ളി​ച്ച​ത്. അ​വി​ടെ എ​ത്തി​യ ഷി​ജോ​യു​ടെ ഫോ​ൺ നി​ല​ത്തെ​റി​ഞ്ഞു പൊ​ട്ടി​ച്ച ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ന​ടു​വി​നും കാ​ര്യ​മാ​യി പ​രി​ക്കേ​റ്റ ഷി​ജോ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.