മ​ണ​ര്‍കാ​ട് എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ള്‍: ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍
Tuesday, August 27, 2024 5:21 AM IST
മ​ണ​ര്‍കാ​ട്: മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ​ര്‍കാ​ട് വി​ശു​ദ്ധ മ​ര്‍ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നാ​യു​ള്ള ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ​യാ​ണ് എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പെ​രു​ന്നാ​ളും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് ഭ​ക്ത്യാ​ദ​ര​പൂ​ര്‍വം പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​ച്ചേ​രു​ക. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​രം​ഭി​ച്ച് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ള്‍ ദി​ന​മാ​യ എ​ട്ടു വ​രെ ജാ​തി​മ​ത ഭേ​ദ​മെ​ന്യേ വി​ശ്വാ​സി​ക​ള്‍ നോ​മ്പാ​ച​ര​ണ​ത്തി​നാ​യി ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. എ​ട്ടു​നോ​മ്പൊ​രു​ക്ക ധ്യാ​ന​ങ്ങ​ള്‍ ഇ​ട​വ​ക​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചു.


ക​ത്തീ​ഡ്ര​ലി​ലെ ദീ​പാ​ല​ങ്കാ​ര ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യാ​യി വ​രു​ന്നു. പെ​രു​ന്നാ​ള്‍ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ള്ളി​യു​ടെ അ​നു​ബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ള്‍പ്പെ​ടെ പൂ​ര്‍ത്തീ​ക​രി​ച്ചു. പ​രി​സ​ര ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തി.

പെ​യി​ന്‍റിംഗ്, എ​ണ്ണ നി​റ​യ്ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ളും പൂ​ര്‍ത്തി​യാ​യി. പ​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു. ക​ത്തീ​ഡ്ര​ല്‍ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചാ​ണു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു​വ​രു​ന്ന​ത്.