കെ​​എ​​സ്ഇ​​ബി സെ​​ക്‌​​ഷ​​ൻ ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു പ്ര​​തി​​ഷേ​​ധം
Tuesday, August 27, 2024 5:21 AM IST
പ​​ള്ളി​​ക്ക​​ത്തോ​​ട്: കെ​​എ​​സ്ഇ​​ബി സെ​​ക്‌​​ഷ​​ൻ ഓ​​ഫീ​​സ് ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ക്ഷി രാ​​ഷ്‌​​ട്രീ​​യ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും വ്യാ​​പാ​​രി​​ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ഉ​​പ​​രോ​​ധി​​ച്ചു. ഓ​​ഫീ​​സ് പ​​ള്ളി​​ക്ക​​ത്തോ​​ട്ടി​​ൽ​​നി​​ന്നു പൂ​​വ​​ത്തി​​ള​​പ്പി​​ലേ​​ക്ക് മാ​​റ്റാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ ത​​ല​​ത്തി​​ൽ ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തി​​നെ​​തി​​രേ​​യാ​​ണ് ഉ​​പ​​രോ​​ധം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി സെ​​ക്‌​​ഷ​​ൻ ഓ​​ഫീ​​സ് പ​​ഞ്ചാ​​യ​​ത്ത് വ​​ക കെ​​ട്ടി​​ട​​ത്തി​​ൽ വാ​​ട​​ക​​യി​​ല്ലാ​​തെ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്. കെ​​ട്ടി​​ട​​ത്തി​​ന് ഫി​​റ്റ്‌​​ന​​സ് നി​​ഷേ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കെ​​ട്ടി​​ടം ഒ​​ഴി​​യ​​ണ​​മെ​​ന്ന് സൂ​​ചി​​പ്പി​​ച്ച് പ​​ഞ്ചാ​​യ​​ത്ത് കെ​​എ​​സ്ഇ​​ബി​​ക്ക് നോ​​ട്ടീ​​സ് ന​​ല്കി​​യി​​രു​​ന്നു. ഈ ​​നോ​​ട്ടീ​​സി​​ന്‍റെ പി​​ൻ​​ബ​​ല​​ത്ത​​ലാ​​ണ് ഓ​​ഫീ​​സ് മാ​​റ്റ​​ത്തി​​ന് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള​​റി​​യാ​​തെ ഉ​​ദ്യോ​​ഗ​​സ്ഥ ത​​ല​​ത്തി​​ൽ നീ​​ക്കം ന​​ട​​ത്തി​​യ​​ത്.


പ​​ള്ളി​​ക്ക​​ത്തോ​​ട്ടി​​ൽ​​ത്ത​​ന്നെ മ​​റ്റു കെ​​ട്ടി​​ട​​ങ്ങ​​ൾ ക്ര​​മീ​​ക​​രി​​ച്ചു ന​​ല്കാ​​ൻ പ​​ഞ്ചാ​​യ​​ത്തും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ത​​യാ​​റാ​​യി​​ട്ടും കെ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​ർ വ​​ഴ​​ങ്ങി​​യി​​ട്ടി​​ല്ല. താ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി ആ​​യി​​രി​​ക്കു​​ന്നി​​ട​​ത്തോ​​ളം കാ​​ലം ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​നം പ​​ള്ളി​​ക്ക​​ത്തോ​​ട്ടി​​ൽ​​നി​​ന്ന് മാ​​റ്റാ​​ൻ അ​​നു​​വ​​ദി​​ക്കു​​ക​​യി​​ല്ല​​ന്ന് ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് വ്യ​​ക്ത​​മാ​​ക്കി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ടി.​​എ​​ൻ. ഗി​​രീ​​ഷ് കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​ഞ്ജു ബി​​ജു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ജി​​ജി അ​​ഞ്ചാ​​നി, ജോ​​മോ​​ൾ മാ​​ത്യു, പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ, വി​​വി​​ധ രാ​​ഷ്‌​​ട്രീ​​യ ക​​ക്ഷി​​ക​​ൾ, വ്യാ​​പാ​​രി സം​​ഘ​​ട​​ന​​ക​​ൾ, പൊ​​തു​​ജ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ഉ​​പ​​രോ​​ധ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.