തെ​ങ്ങ​ണ-പെ​രു​മ്പ​ന​ച്ചി റോ​ഡി​ന്‍റെ ഫു​ട്പാ​ത്ത് വൃ​ത്തി​യാ​ക്ക​ി പിഡബ്ല്യുഡി
Tuesday, August 27, 2024 5:21 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ മു​ത​ല്‍ പെ​രു​മ്പ​ന​ച്ചി വ​രെ​യു​ള്ള ഫു​ട്പാ​ത്ത് വൃ​ത്തി​യാ​ക്ക​ലു​മാ​യി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഫു​ട്പാ​ത്തു​ക​ളി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം​ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളു​ടെ​യും പൂ​ര്‍ണ​മാ​യ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ മു​ത​ല്‍ പെ​രു​മ്പ​ന​ച്ചി വ​രെ​യു​ള്ള ഫു​ട്പാ​ത്തു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ദീ​പി​ക റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ സ​മി​തി​യം​ഗം ലി​നു ജോ​ബ് അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ വ​കു​പ്പ് ഇ​ട​പെ​ട്ട​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ വ​ള്ളി​ച്ചെ​ടി​ക​ളും കാ​ട്ടു​ചെ​ടി​ക​ളും വെ​ട്ടി​മാ​റ്റി വി​ദ്യാ​ര്‍ഥി​ക​ള​ട​ക്കം യാ​ത്ര​ക്കാ​ര്‍ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്.


വാ​ഴൂ​ര്‍ റോ​ഡി​ല്‍ മാ​മ്മൂ​ട് മു​ത​ല്‍ തെ​ങ്ങ​ണ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത വ്യാ​പാ​ര​ങ്ങ​ളും ക​യ്യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തും സ​ത്വ​ര ഇ​ട​പ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.