റോ​​​ഡ​​​രി​​​കി​​​ല്‍ കൂ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന പൈ​​​പ്പി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട ബൈ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി; ര​​​ണ്ട് യു​​​വാ​​​ക്ക​​​ള്‍ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്ക്
Tuesday, August 27, 2024 5:21 AM IST
പെ​​​രു​​​മ്പ​​​ന​​​ച്ചി: റോ​​​ഡ​​​രി​​​കി​​​ല്‍ കൂ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന പൈ​​​പ്പി​​​ല്‍ ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി ര​​​ണ്ട് യു​​​വാ​​​ക്ക​​​ള്‍ക്ക് ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്ക്. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ആ​​​റി​​​ന് പെ​​​രു​​​മ്പ​​​ന​​​ച്ചി തോ​​​ട്ട​​​യ്ക്കാ​​​ട് റോ​​​ഡി​​​ല്‍ ക​​​ല​​​യ​​​ങ്ക​​​ണ്ടം​​​പ​​​ടി​​​ക്കു സ​​​മീ​​​പ​​​മാ​​​ണ് അ​​​പ​​​ക​​​ടം. കു​​​റു​​​മ്പ​​​നാ​​​ടം വെ​​​ള്ളു​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി സി​​​ന്ധു​​​വി​​​നും (23) കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തി​​​നു​​​മാ​​​ണ് പ​​​രു​​​ക്കേ​​​റ്റ​​​ത്.

റോ​​​ഡ​​​രി​​​കി​​​ല്‍ അ​​​ല​​​ക്ഷ്യ​​​മാ​​​യി കൂ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന പൈ​​​പ്പി​​​ലേ​​​ക്ക് ബൈ​​​ക്ക് ഇ​​​ടി​​​ച്ചു ക​​​യ​​​റി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സി​​​ന്ധു​​​വി​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. പ​​​രു​​​ക്കേ​​​റ്റ​​​വ​​​രെ ച​​​ങ്ങ​​​നാ​​​ശേ​​​രി ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. റോ​​​ഡ​​​രി​​​കി​​​ല്‍ അ​​​ല​​​ക്ഷ്യ​​​മാ​​​യി കൂ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന പൈ​​​പ്പു​​​ക​​​ള്‍ അ​​​പ​​​ക​​​ട​​​ക്കെ​​​ണി​​​യാ​​​കു​​​ന്ന​​​താ​​​യി വ്യാ​​​പ​​​ക ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്.