എ​​സി ക​​നാ​​ലി​​ലെ പോ​​ള​​ ശ​​ല്യ​​ത്തി​​ന് ശാ​​ശ്വ​​തപ​​രി​​ഹാ​​രം വേ​​ണം: ക​​നാ​​ല്‍ സം​​ര​​ക്ഷ​​ണ സ​​മി​​തി
Tuesday, August 27, 2024 5:21 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സി ക​​നാ​​ല്‍, ബോ​​ട്ട് ജെ​​ട്ടി തോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ര​​ന്ത​​ര​​മാ​​യി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന പോ​​ള ശ​​ല്യം പ​​രി​​ഹ​​രി​​ക്കു​​വാ​​ന്‍ ഫ​​ല​​പ്ര​​ദ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് എ​​സി ക​​നാ​​ല്‍ സം​​ര​​ക്ഷ​​ണ സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പോ​​ള ഒ​​രി​​ക്ക​​ല്‍ നീ​​ക്കം ചെ​​യ്ത​​ശേ​​ഷം തു​​ട​​ര്‍പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്താ​​ത്ത​​തി​​നാ​​ലാ​​ണ് അ​​ടി​​ക്ക​​ടി ബോ​​ട്ട് ജെ​​ട്ടി​​യി​​ലും മ​​ന​​ക്ക​​ച്ചി​​റ ഭാ​​ഗ​​ങ്ങ​​ളി​​ലും അ​​തി​​രൂ​​ക്ഷ​​മാ​​യ പോ​​ള ശ​​ല്യം ഉ​​ണ്ടാ​​കു​​ന്ന​​തെ​​ന്നും സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഇ​​തി​​നെ ഫ​​ല​​പ്ര​​ദ​​മാ​​യി ചെ​​റു​​ക്കാ​​ന്‍ വ​​ലി​​യ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​ക​​ള്‍ ഇ​​ല്ലാ​​തെ താ​​ത്കാ​​ലി​​ക അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പോ​​ള​​വാ​​രി മാ​​റ്റാ​​ന്‍ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ഏ​​ല്പി​​ക്ക​​ണ​​മെ​​ന്നും സ​​മി​​തി നി​​ര്‍ദേ​​ശി​​ച്ചു.

വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ തീ​​വ്ര​​ത കു​​റ​​യ്ക്കാ​​നും കോ​​ടി​​ക​​ള്‍ മു​​ട​​ക്കി നി​​ര്‍മി​​ച്ചി​​രി​​ക്കു​​ന്ന എ​​സി റോ​​ഡി​​നെ സം​​ര​​ക്ഷി​​ക്കാ​​നും എ​​സി ക​​നാ​​ല്‍ പൂ​​ര്‍ണ​​മാ​​യി പ​​ള്ളാ​​ത്തു​​രു​​ത്തി​​യി​​ലേ​​ക്ക് തു​​റ​​ക്കു​​ക​​യാ​​ണ് പോം​​വ​​ഴി​​യെ​​ന്നും സ​​മി​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. എ​​സി ക​​നാ​​ല്‍ സം​​ര​​ക്ഷ​​ണ സ​​മി​​തി സെ​​പ്റ്റം​​ബ​​ര്‍ 28ന് ​​ന​​ട​​ത്തു​​ന്ന ലോം​​ഗ് മാ​​ര്‍ച്ചി​​ന് മു​​ന്നോ​​ടി​​യാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ലാ ക​​മ്മി​​റ്റി യോ​​ഗ​​മാ​​ണ് ഈ ​​അ​​ഭി​​പ്രാ​​യം ഉ​​ന്ന​​യി​​ച്ച​​ത്.


എ​​സി ക​​നാ​​ല്‍ തു​​റ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ട് ന​​ട​​ത്തു​​ന്ന ലോം​​ഗ് മാ​​ര്‍ച്ചി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കാ​​യി റോ​​ബി ക​​ണ്ണ​​ന്ത​​റ ക​​ണ്‍വീ​​ന​​റാ​​യി പ​​തി​​നൊ​​ന്നം​​ഗ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ച്ചു.

സ​​മി​​തി ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ സൈ​​ബി അ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച കു​​ടും​​ബ സ​​ദ​​സ്, ചെ​​യ​​ര്‍മാ​​ന്‍ നൈ​​നാ​​ന്‍ തോ​​മ​​സ് മു​​ള​​പ്പാ​​ന്‍മ​​ഠം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ര​​ക്ഷാ​​ധി​​കാ​​രി കെ.​​എ​​സ്. ആ​​ന്‍റ​​ണി ക​​രി​​മ​​റ്റം, ജോ​​സ് ടി. ​​ആ​​ല​​ഞ്ചേ​​രി, മു​​ട്ടാ​​ര്‍ സു​​രേ​​ന്ദ്ര​​ന്‍, സ​​ബീ​​ഷ് നെ​​ടും​​പ​​റ​​മ്പി​​ല്‍, ബേ​​ബി ഈ​​പ്പ​​ന്‍, റോ​​ണി കു​​രി​​ശും​​മൂ​​ട്ടി​​ല്‍, അ​​ല​​ക്സാ​​ണ്ട​​ര്‍ പു​​ത്ത​​ന്‍പു​​ര, റോ​​ബി ക​​ണ്ണ​​ന്ത​​റ, സ​​തീ​​ഷ് കു​​മാ​​ര്‍, ടോം ​​ച​​മ്പ​​ക്കു​​ളം, ക​​റി​​യാ​​ച്ച​​ന്‍ വ​​ട​​ക​​ര, ജ​​യിം​​സ് കൊ​​ച്ചു​​കു​​ന്നേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.