ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ ഗാ​സ്ട്രോ എ​ൻ​ട്രോ​ള​ജി മെ​ഡി​ക്ക​ല്‍ ക്യാ​മ്പിന് തുടക്കമായി
Tuesday, August 27, 2024 5:21 AM IST
ചെ​ത്തി​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ ഗാ​സ്ട്രോ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ ഗാ​സ്‌​ട്രോ​എ​ൻ​ട്രോ​ള​ജി​ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ആ​രം​ഭി​ച്ചു.

31വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍ നി​ര്‍വ​ഹി​ച്ചു. ഗാ​സ്ട്രോ മെ​ഡി​സി​ന്‍ വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഗാ​സ്‌​ട്രോ​എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​അ​നി​ല്‍ പി.​ ജോ​ണ്‍, ക​ണ്‍സ​ള്‍ട്ട​ന്‍റ് ഗാ​സ്‌​ട്രോ​എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​സി.​ബി. സോ​ബി​ന്‍ എ​ന്നി​വ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കും.


ക്യാ​മ്പി​ല്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ലാ​ബ്, റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍ക്ക് 25 ശ​ത​മാ​ന​വും എ​ന്‍ഡോ​സ്‌​കോ​പ്പി​ക്ക് 10 ശ​ത​മാ​ന​വും ഡി​സ്‌​കൗ​ണ്ട് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു. ക്യാ​മ്പി​ല്‍നി​ന്നു പ്രൊ​സി​ജ​റു​ക​ള്‍ക്കാ​യി നി​ര്‍ദേ​ശി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ള്‍ക്ക് പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്കും.
ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ര്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള ഫോ​ണ്‍ ന​മ്പ​ര്‍: 0481-2722100.