റവ.ഡോ.ടി.ജെ.ജോഷ്വാ അനുസ്മരണം നടത്തി
Tuesday, August 27, 2024 5:19 AM IST
കോ​ട്ട​യം: മ​ല​യാ​ള​ത്തി​ലെ വേ​ദ​വ്യാ​ഖ്യാ​ന​വും ബൈ​ബി​ൾ ദ​ർ​ശ​ന​വും ജ​ന​കീ​യ​മാ​ക്കി​യ സാ​ന്ത്വ​ന ദാ​ർ​ശ​നി​ക പ്ര​തി​ഭ​യാ​യി​രു​ന്നു റ​വ.​ഡോ.​ടി.​ജെ. ജോ​ഷ്വ എ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ.

കോ​ട്ട​യം ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി​യും റ​വ.​ഡോ. ടി.​ജെ. ജോ​ഷ്വ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി പ​ഴ​യ സെ​മി​നാ​രി​യി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യ​രു​ന്നു അ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തിെ​ന്‍റെ ര​ച​ന​ക​ൾ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ല​ഭി​ച്ച അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ളാ​ണെ​ന്നും കാ​തോലി​ക്കാ ബാ​വാ പ​റ​ഞ്ഞു.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​റും ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​ൺ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ ജീ​വി​ത രേ​ഖ അ​വ​ത​രി​പ്പി​ച്ചു.


സെ​മി​നാ​രി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യൂ​സ് മാ​ർ തിമോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ​ത്തോ​മാ സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. വി.​എ​സ്. വ​ർ​ഗീ​സ്, വൈ​ദി​ക ട്ര​സ്റ്റി റ​വ.​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, റ​വ.​ഡോ. ജേ​ക്ക​ബ് മാ​ത്യു, ഫാ. ​ജോ​ബി​ൻ വ​ർ​ഗീ​സ്, മാ​ത്യു ചെ​റി​യാ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ് നെ​ടു​മാ​വ്, ഫൗ​ണ്ട​ഷേ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് മ​ണ്ണും​മു​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.