ദീ​പി​ക​യി​ൽ വാ​ര്‍ത്ത​യാ​യി; റോ​ഡി​ലെ കു​ഴി​യ​ട​ച്ചു
Tuesday, August 27, 2024 5:18 AM IST
പെ​രു​വ: ദീ​പി​ക വാ​ര്‍ത്ത​യെ​ത്തു​ട​ര്‍ന്ന് റോ​ഡി​ലെ കു​ഴി​യ​ട​ച്ചു അ​ധി​കൃ​ത​ര്‍. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ര്‍മി​ച്ച റോ​ഡി​ലെ കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു​വെ​ന്ന് ദീ​പി​ക വാ​ര്‍ത്ത​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ കു​ഴി​യ​ട​ച്ചു അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യാ​ണ് കു​ഴി​ക​ള്‍ കോ​ണ്‍ക്രീ​റ്റ് ചെ​യ്തു അ​ട​ച്ച​ത്. ആ​ല​പ്പു​ഴ-​മ​ധു​ര സം​സ്ഥാ​ന ഹൈ​വേ​യി​ല്‍ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് വ​ലി​യ കു​ഴി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍ത്തി​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. മി​ക​ച്ച നി​ല​യി​ല്‍ ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ലൂ​ടെ വേ​ഗ​ത​യി​ലെ​ത്തു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കു​ഴി​പെ​ടു​ന്ന​ത് തൊ​ട്ട​ടു​ത്തെ​ത്തു​ന്പോ​ഴാ​യി​രു​ന്നു. വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​ത് ന​ന്നാ​ക്കി​യ സ്ഥ​ല​ത്താ​ണ് കു​ഴി രൂ​പ​പെ​ട്ടി​രു​ന്ന​ത്. ഇ​തു കോ​ണ്‍ക്രീ​റ്റ് ചെ​യ്‌​തെ​തെ​ങ്കി​ലും ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ല്‍ ഇ​ള​കി​പോ​യി വ​ലി​യ കു​ഴി​യാ​വു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ വേ​റേ സ്ഥ​ല​ത്തും പൈ​പ്പ് പൊ​ട്ടി ടാ​ര്‍ ഇ​ള​കി​പോ​യ നി​ല​യി​ലാ​ണ്.