ക്ലോ​ത്ത് ബാ​ങ്കി​നാ​യി വ​സ്ത്ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​പ്പോ​ള്‍
Tuesday, August 27, 2024 5:18 AM IST
ക​ടു​ത്തു​രു​ത്തി: പ​ഴ​യ വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍. സ​ഹ​പാ​ഠി​ക​ളി​ല്‍നി​ന്നു ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ക്ക് എ​ത്തി​ച്ചു ന​ല്‍കു​ന്ന​ത്.

സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​ര്‍വീ​സി​ല്‍ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. കു​ട്ടി​ക​ള്‍ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍നി​ന്നും അ​യ​ല്‍വാ​സി​ക​ളി​ല്‍ നി​ന്നു​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു, ക​ഴു​കി, തേ​ച്ചു സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചു.


ഈ ​വ​സ്ത്ര​ങ്ങ​ള്‍ ത​രം​തി​രി​ച്ച് ത​ല​യോ​ല​പ്പ​റ​മ്പി​ലു​ള​ള ക്ലോ​ത്ത് ബാ​ങ്കി​ന് കൈ​മാ​റി. ജെ​സി​ഐ കു​റു​പ്പു​ന്ത​റ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന വ​സ്ത്ര ശേ​ഖ​ര​ണ​ത്തി​ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​നോ ചേ​രി​യി​ല്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ.​ജി​ന്‍സ് അ​ല​ക്സാ​ണ്ട​ര്‍, പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​അ​ജീ​ഷ് കു​ഞ്ചി​റ​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​നി റോ​ബി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.