ദു​ര​ന്ത​ത്തി​ലും കേ​ന്ദ്രം രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്നു: ജോ​സ് കെ. ​മാ​ണി
Tuesday, August 27, 2024 5:18 AM IST
ക​ടു​ത്തു​രു​ത്തി: ദു​ര​ന്ത​ത്തി​ല്‍പോ​ലും രാ​ഷ്‌​ട്രീ​യം ക​ല​ര്‍ത്തു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റേ​തെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യ വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍പ്പൊ​ട്ട​ല്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ പോ​ലും ക​ടു​ത്ത സ​മ്മ​ര്‍ദം ചെ​ലു​ത്തേ​ണ്ടി​വ​ന്നൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ടി. ​കീ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലോ​പ്പ​സ് മാ​ത്യു, സ​ക്ക​റി​യാ​സ് കു​തി​ര​വേ​ലി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​ര്‍മ​ല ജി​മ്മി, പി.​എം. മാ​ത്യു, പി.​സി. കു​ര്യ​ന്‍, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ദ്യ​കാ​ല കേ​ര​ള കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​നാ​യ പി.​എം. ഈ​പ്പ​നെ ജോ​സ് കെ. ​മാ​ണി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.