കു​​ടും​​ബ​​ശ്രീ 1.24 കോ​​ടി രൂ​​പ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ന​​ല്‍​കും
Monday, August 26, 2024 11:48 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ന​​ല്‍​കു​​ന്ന​​ത് 1.24 കോ​​ടി രൂ​​പ. ജി​​ല്ല​​യി​​ലെ 78 സി​​ഡി​​എ​​സ് മു​​ഖേ​​ന അ​​യ​​ല്‍​ക്കൂ​​ട്ട അം​​ഗ​​ങ്ങ​​ള്‍, ജീ​​വ​​ന​​ക്കാ​​ര്‍, സ​​ഹ​​സം​​വി​​ധാ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​രി​​ല്‍​നി​​ന്ന് 1,24,07,297 രൂ​​പ​​യാ​​ണ് വ​​യ​​നാ​​ട് ഉ​​രു​​ള്‍ പൊ​​ട്ട​​ല്‍ ദു​​രി​​ത​​ബാ​​ധി​​ത​​ര്‍​ക്കാ​​യി സ​​മാ​​ഹ​​രി​​ച്ച​​ത്.

ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​ല്‍ സ​​ര്‍​വ​​നാ​​ശം സം​​ഭ​​വി​​ച്ച വ​​യ​​നാ​​ട് ചൂ​​ര​​ല്‍​മ​​ല, മു​​ണ്ട​​ക്കൈ നി​​വാ​​സി​​ക​​ള്‍​ക്ക് കൈ​​ത്താ​​ങ്ങാ​​കാ​​നാ​​ണ് ഞ​​ങ്ങ​​ളു​​മു​​ണ്ട് കൂ​​ടെ കാ​​മ്പ​​യി​​ന്‍ ന​​ട​​ത്തി​​യ​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​യി കു​​ടും​​ബ​​ശ്രീ സ​​മാ​​ഹ​​രി​​ച്ച 1.24 കോ​​ടി രൂ​​പ​​യു​​ടെ ചെ​​ക്ക് ഇ​​ന്ന് അ​​ര്‍​ബ​​ന്‍ കോ ​​ഓ​​പ്പ​​റേ​​റ്റീ​​വ് ബാ​​ങ്ക് ഹാ​​ളി​​ല്‍ രാ​​വി​​ലെ 10നു ​​സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന് കു​​ടും​​ബ​​ശ്രീ ജി​​ല്ലാ പ്ര​​ധി​​നി​​ധി​​ക​​ള്‍ കൈ​​മാ​​റും.


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍​മാ​​ര്‍, ജി​​ല്ലാ മി​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍, സി​​ഡി​​എ​​സ് അ​​ക്കൗ​​ണ്ട​​ന്‍റു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.