മാ​​ര്‍​ക്ക​​റ്റി​​ല്‍ തേ​​ങ്ങാ​​വി​​ല 42 രൂ​​പ; കേ​​ര ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന​​ത് 32
Monday, August 26, 2024 11:48 PM IST
കോ​​ട്ട​​യം: ഏ​​ജ​​ന്‍​സി​​ക​​ള്‍ പൊ​​തി​​ച്ച തേ​​ങ്ങ സം​​ഭ​​രി​​ക്കു​​ന്ന​​ത് വി​​പ​​ണി വി​​ല​​യേ​​ക്കാ​​ള്‍ കി​​ലോ​​യ്ക്ക് പ​​ത്തു രൂ​​പ കു​​റ​​വി​​ല്‍. മാ​​ര്‍​ക്ക​​റ്റി​​ല്‍ 40-42 രൂ​​പ വി​​ല​​യു​​ള്ള​​പ്പോ​​ഴും പൊ​​തി​​ച്ച പ​​ച്ച​​ത്തേ​​ങ്ങ വി​​ല്‍​ക്കു​​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന​​ത് 32 രൂ​​പ മാ​​ത്രം. മാ​​ത്ര​​വു​​മ​​ല്ല കി​​ലോ​​യ്ക്കു 30 രൂ​​പ ഹോ​​ള്‍​സെ​​യി​​ല്‍ നി​​ര​​ക്കി​​ല്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍​നി​​ന്നു​​ള്ള എ​​ണ്ണ അം​​ശം കു​​റ​​വു​​ള്ള നാ​​ളി​​കേ​​ര​​മാ​​ണ് ഏ​​റെ​​യി​​ട​​ങ്ങ​​ളി​​ലും വി​​ല്‍​പ​​ന​​യ്ക്കു​​ള്ള​​ത്. കീ​​ട​​ബാ​​ധ ഒ​​ഴി​​വാ​​ക്കാ​​ന്‍ തെ​​ങ്ങി​​ന് മാ​​ര​​ക വി​​ഷ​​പ്ര​​യോ​​ഗ​​വും അ​​യ​​ല്‍​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ പ​​തി​​വാ​​ണ്. ഓ​​ണം എ​​ത്തു​​ന്ന​​തോ​​ടെ വെ​​ളി​​ച്ചെ​​ണ്ണ​​വി​​ല വ​​ര്‍​ധി​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. അ​​ടു​​ത്ത മാ​​സം ഓ​​ണം വാ​​ര​​ത്തി​​ല്‍ നാ​​ളി​​കേ​​രം വി​​ല 50 രൂ​​പ ക​​ട​​ക്കു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.


സ​​ബ്‌​​സി​​ഡി ന​​ല്‍​കി നാ​​ളി​​കേ​​ര​​ത്തി​​ന് 34 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന ഉ​​റ​​പ്പ് സ​​ര്‍​ക്കാ​​ര്‍, സ​​ഹ​​ക​​ര​​ണ ഏ​​ജ​​ന്‍​സി​​ക​​ള്‍ പാ​​ലി​​ച്ചി​​ല്ല. ക​​ര്‍​ഷ​​ക​​രെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് 34 രൂ​​പ ക​​ണ​​ക്കാ​​ക്കി നാ​​ഫെ​​ഡ് മു​​ഖേ​​ന സ​​ര്‍​ക്കാ​​ര്‍ നാ​​ളി​​കേ​​ര സം​​ഭ​​ര​​ണം ന​​ട​​ത്തി​​യ​​ത്. വെ​​ജി​​റ്റ​​ബി​​ള്‍ ആ​​ന്‍​ഡ് ഫ്രൂ​​ട്ട് പ്ര​​മോ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍ (വി​​എ​​ഫ്പി​​സി​​കെ) മു​​ഖേ​​ന​​യും സം​​ഭ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. ന​​ഷ്ടം ഒ​​ഴി​​വാ​​ക്കാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍ നാ​​ളി​​കേ​​രം ഏ​​റെ​​യി​​ട​​ങ്ങ​​ളി​​ലും ചി​​ല്ല​​റ​​യാ​​യി വി​​ല്‍​ക്കു​​ക​​യാ​​ണ്.