റ​​ബ​​ര്‍ വി​​ല​​സ്ഥി​​ര​​താ കു​​ടി​​ശി​​ക 61.51 കോ​​ടി രൂ​​പ
Monday, August 26, 2024 11:48 PM IST
കോ​​ട്ട​​യം: റ​​ബ​​ര്‍ വി​​ല ഉ​​യ​​ര്‍​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ 2023ലെ ​​വി​​ല​​സ്ഥി​​ര​​താ സ​​ബ്‌​​സി​​ഡി കു​​ടി​​ശി​​ക സ​​ര്‍​ക്കാ​​ര്‍ മ​​റ​​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കാ​​നു​​ള്ള കു​​ടി​​ശി​​ക 61.51 കോ​​ടി രൂ​​പ. റ​​ബ​​ര്‍ ഷീ​​റ്റ് കി​​ലോ​​യ്ക്ക് 180 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ലേ​​ക്ക് 500 കോ​​ടി രൂ​​പ ബ​​ജ​​റ്റി​​ല്‍ വ​​ക​​യി​​രു​​ത്തി​​യി​​രു​​ന്നു.

ആ​​റു മാ​​സ​​മാ​​യി റ​​ബ​​ര്‍ വി​​ല 180 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലാ​​യ​​തി​​നാ​​ല്‍ ന​​ട​​പ്പു ബ​​ജ​​റ്റി​​ല്‍ ന​​യാ​​പൈ​​സ പോ​​ലും സ​​ബ്‌​​സി​​ഡി​​യാ​​യി സ​​ര്‍​ക്കാ​​രി​​നു ന​​ല്‍​കേ​​ണ്ട​​തി​​ല്ല. സ​​ബ്‌​​സി​​ഡി പ​​ദ്ധ​​തി​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള വെ​​ബ്‌​​സൈ​​റ്റ് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 45 ദി​​വ​​സം മാ​​ത്ര​​മാ​​ണ് പ്ര​​വ​​ര്‍​ത്തി​​ച്ച​​ത്.
സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സേ​​വ​​ന​​ത്തു​​ക ന​​ല്‍​കാ​​തെ വ​​ന്ന​​തി​​നാ​​ല്‍ റ​​ബ​​ര്‍ സ​​ബ്‌​​സി​​ഡി അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കാ​​ന്‍ ക​​രാ​​റെ​​ടു​​ത്ത സ്വ​​കാ​​ര്യ സ്ഥാ​​പ​​നം പി​​ന്‍​വാ​​ങ്ങി​​യി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​പേ​​ക്ഷ​​ക​​ള്‍ യ​​ഥാ​​സ​​മ​​യം സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. മാ​​ത്ര​​വു​​മ​​ല്ല ലാ​​റ്റ​​ക്‌​​സ് സ​​ബ്‌​​സി​​ഡി പ​​ദ്ധ​​തി അ​​ശാ​​സ്ത്രീ​​യ​​മാ​​ക്കി​​യ​​തും തി​​രി​​ച്ച​​ടി​​യാ​​യി.


120 കോ​​ടി രൂ​​പ സ​​ബ്‌​​സി​​ഡി ല​​ഭി​​ക്കാ​​ന്‍ അ​​ര്‍​ഹ​​മാ​​യ അ​​പേ​​ക്ഷ​​ക​​ള്‍ ഇ​​പ്പോ​​ഴും ക​​ര്‍​ഷ​​ക​​രു​​ടെ കൈ​​വ​​ശ​​വും ആ​​ര്‍​പി​​എ​​സു​​ക​​ളി​​ലും കെ​​ട്ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ലും 500 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യ​​തി​​ല്‍ ആ​​കെ 15 കോ​​ടി രൂ​​പ​​യേ സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യ​​മാ​​യി ന​​ല്‍​കി​​യി​​രു​​ന്നു​​ള്ളൂ.