ചെ​​റു​​വ​​ള്ളി പ​​ശു​​വി​​ന്‍റെ വം​​ശ​​സം​​ര​​ക്ഷ​​ണ​​ത്തി​​നു പ​​ദ്ധ​​തി വേ​​ണം
Monday, August 26, 2024 11:48 PM IST
കോ​​ട്ട​​യം: ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മി​​ക്കു​​ന്ന ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ലെ ത​​ദ്ദേ​​ശീ​​യ ഇ​​ന​​മാ​​യ ചെ​​റു​​വ​​ള്ളി പ​​ശു​​വി​​ന്‍റെ വം​​ശ​​സം​​ര​​ക്ഷ​​ണ​​ത്തി​​ന് പ​​ദ്ധ​​തി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ര്‍​ന്നു. വെ​​ച്ചൂ​​ര്‍ പ​​ശു​​ക്ക​​ളെ​​പ്പോ​​ലെ ചെ​​റു​​തും പ്ര​​തി​​രോ​​ധ​​ശേ​​ഷി​​യു​​ള്ള​​തും ഗു​​ണ​​മേ​​ന്മ​​യു​​ള്ള പാ​​ല്‍ ത​​രു​​ന്ന​​തു​​മാ​​യ ഈ​​യി​​നം ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ല​​യ​​ങ്ങ​​ളി​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​യി​​ലാ​​ണു​​ള്ള​​ത്. കു​​ള​​മ്പു​​ദീ​​ന​​മോ അ​​കി​​ടു​​വീ​​ക്ക​​മോ ഇ​​വ​​യി​​ല്‍ സാ​​ധാ​​ര​​ണ കാ​​ണാ​​റി​​ല്ല.

എ​​സ്റ്റേ​​റ്റി​​ലും പു​​റ​​ത്തു​​മാ​​യി ആ​​യി​​ര​​ത്തി​​ല്‍ താ​​ഴെ പ​​ശു​​ക്ക​​ളേ ഈ ​​ഇ​​ന​​ത്തി​​ല്‍ അ​​വ​​ശേ​​ഷി​​ക്കു​​ന്നു​​ള്ളൂ. തോ​​ട്ട​​ത്തി​​ല്‍ യ​​ഥേ​​ഷ്ടം മേ​​യു​​ക​​യും ലാ​​റ്റ​​ക്‌​​സ് സം​​ഭ​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളോ​​ടു ചേ​​ര്‍​ന്ന് വി​​ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഇ​​വ ഏ​​റെ ഇ​​ണ​​ങ്ങി​​യ ഇ​​ന​​മാ​​ണ്. ക​​റു​​പ്പ്, വെ​​ളു​​പ്പ്, ത​​വി​​ട്ട് നി​​റ​​ങ്ങ​​ളി​​ല്‍ ചെ​​റി​​യ കൊ​​മ്പും നീ​​ള​​മു​​ള്ള വാ​​ലു​​ക​​ളും ഇ​​ളം ചു​​വ​​പ്പു ക​​ല​​ര്‍​ന്ന ക​​ണ്ണു​​ക​​ളു​​മാ​​ണ് ഇ​​വ​​യ്ക്കു​​ള്ള​​ത്. ചി​​ല​​തി​​ന് കൊ​​മ്പി​​ല്ല എ​​ന്ന​​തും പ്ര​​ത്യേ​​ക​​ത​​യാ​​ണ്.


വെ​​ച്ചൂ​​ര്‍ ഇ​​നം​​പോ​​ലെ കു​​റ​​ച്ചു തീ​​റ്റ മ​​തി. മൂ​​രി​​ക​​ളു​​ടെ മു​​തു​​ക​​ത്ത് വ​​ലു​​പ്പ​​മേ​​റി​​യ പൂ​​ഞ്ഞ കാ​​ണ​​പ്പെ​​ടു​​ന്നു.

ശാ​​ന്ത​​സ്വ​​ഭാ​​വ​​മു​​ള്ള ഈ ​​പ​​ശു​​ക്ക​​ളു​​ടെ ക​​ഴു​​ത്തും ക​​ഴു​​ത്തി​​ന​​ടി​​യി​​ലെ താ​​ട​​യും മ​​റ്റു പ​​ശു​​ക്ക​​ളി​​ല്‍ നി​​ന്നും ഇ​​വ​​യെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്നു. മ​​റ്റി​​ന​​ങ്ങ​​ളെ​​ക്കാ​​ള്‍ താ​​ട​​യ്ക്ക് ഇ​​റ​​ക്കം കൂ​​ടു​​ത​​ലാ​​ണ്. വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​ന്നെ​​ങ്കി​​ലും പ്ര​​സ​​വി​​ക്കു​​ന്ന ഇ​​വ ആ​​യു​​സി​​ല്‍ 17 പ്രാ​​വ​​ശ്യം​​വ​​രെ പ്ര​​സ​​വി​​ക്കും. ദി​​വ​​സം മൂ​​ന്നു ലി​​റ്റ​​ര്‍ വ​​രെ പാ​​ല്‍ ചു​​ര​​ത്തു​​ന്ന ഇ​​വ​​യു​​ടെ പാ​​ലി​​നു കൊ​​ഴു​​പ്പു കൂ​​ടു​​ത​​ലാ​​ണ്. എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മാ​​ണ​​ത്തി​​ന് എ​​സ്‌​​റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​ക​​യും തൊ​​ഴി​​ലാ​​ളി​​ക​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ചെ​​റു​​വ​​ള്ളി പ​​ശു​​ക്ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ന് പ​​ദ്ധ​​തി അ​​നി​​വാ​​ര്യ​​മാ​​ണ്.