പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​വി​ത​ര​ണം നി​ല​ച്ചി​ട്ട് അ​ഞ്ചു​ദി​വ​സം
Monday, August 26, 2024 11:48 PM IST
മ​ണി​യം​കു​ന്ന്: പൂ​ഞ്ഞാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​വി​ത​ര​ണം നി​ല​ച്ചി​ട്ട് അ​ഞ്ചു​ദി​വ​സം ക​ഴി​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തോ വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യോ അ​ന​ങ്ങു​ന്നി​ല്ല. പ​മ്പ്ഹൗ​സി​ല്‍ പ​മ്പിം​ഗ് നി​ര്‍​ത്തി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി​ട്ടും അ​ധി​കാ​രി​ക​ളാ​രും ഈ ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.

പാ​ലാ വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ കീ​ഴി​ലു​ള്ള പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര വാ​ട്ട​ര്‍ സ​പ്ലൈ സ്‌​കീം എ​ന്ന പേ​രി​ലു​ള്ള ജ​ല​വി​ത​ര​ണ പ​ദ്ധ​തി പൂഞ്ഞാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വേ​ള്‍​ഡ് ബാ​ങ്കി​ന്‍റെ കൂ​ടി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​താ​ണ്. കു​ടി​വെ​ള്ള​മി​ല്ലാ​തെ ജ​ന​ങ്ങ​ള്‍ വ​ല​യു​മ്പോ​ഴും പ​ഞ്ചാ​യ​ത്ത്, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി ഇ​തെ​ല്ലാം ക​ണ്ടു ക​ട​ന്നു​പോ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ഇ​വ​രാ​രും ത​യാ​റാ​കു​ന്നി​ല്ല. നി​ര​വ​ധി പ​രാ​തി​ക​ള്‍ കൊ​ടു​ത്തെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് യാ​തൊ​രു കു​ലു​ക്ക​വു​മി​ല്ല.