പൂ​ഞ്ഞാ​ർ ക​ലാ​സൂ​ര്യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെയ്തു
Monday, August 26, 2024 11:48 PM IST
പൂ​ഞ്ഞാ​ർ: ക​ലാ​സൂ​ര്യ പൂ​ഞ്ഞാ​ർ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി നി​ർ​വ​ഹി​ച്ചു. വി​ഷ്ണു​പ്രി​യ പൂ​ഞ്ഞാ​ർ ര​ചി​ച്ച "താ​ഴ്ന്നു പ​റ​ക്കാ​ത്ത പ​ക്ഷി' എ​ന്ന ക​വി​താ സ​മാ​ഹാ​രം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി പ്ര​കാ​ശ​നം ചെ​യ്തു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്ക് പൂ​ഞ്ഞാ​റി​ന്‍റെ ആ​ദ​ര​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ നോ​ബി​ൾ ന​ൽ​കി. ര​മേ​ഷ് വെ​ട്ടി​മ​റ്റം, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​യി ഫ്രാ​ൻ​സി​സ്, ജ​യ​കു​മാ​ർ ചെ​ങ്ങ​മ​നാ​ട്, ലൈ​ബ്ര​റി ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് വ​ർ​മ രാ​ജ, വി.​കെ. ഗം​ഗാ​ധ​ര​ൻ, കെ.​ആ​ർ. പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.