പ്ലാ​റ്റി​നം ജൂ​ബി​ലി​യി​ൽ ജീ​വ​കാ​രു​ണ്യ​ദി​നം ആ​ച​രി​ച്ച് തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്
Monday, August 26, 2024 11:48 PM IST
തീ​ക്കോ​യി: പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ജീ​വ​കാ​രു​ണ്യ​ദി​നം ആ​ച​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ഹ​ത് സ​ന്ദേ​ശം ഉ​യ​ർ​ത്തി ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ ആ​ദ​രി​ക്ക​ലും ശ്ര​ദ്ധേ​യ​മാ​യി.

തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി ഇ​ൻ​കം ടാ​ക്സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ജ്യോ​തി​സ് മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ർ​ഹ​മാ​യ ക​ര​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തു​ന്ന രീ​തി​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് ജ്യോ​തി​സ് മോ​ഹ​ൻ പ​റ​ഞ്ഞു. സ​ന്ന​ദ്ധ​ സം​ഘ​ട​ന​ക​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ്‌ ക​വ​ളം​മാ​ക്ക​ൽ ആ​ദ​രി​ച്ചു.

തീ​ക്കോ​യി പീ​പ്പി​ൾ​സ് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം, ​മ​ര​വി​ക്ക​ല്ല് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ല​വ് ആ​ൻ​ഡ് കെ​യ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​ള്ളി​വാ​തി​ൽ, തീ​ക്കോ​യി ജീ​വ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, മാ​വ​ടി കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, തീ​ക്കോ​യി ഹ​രി​തം ക​ർ​ഷ​ക​ദ​ളം ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ആ​നി​യി​ള​പ്പ്‌ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, വിവി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ര​ക്ത​ദാ​ന​ക്യാ​മ്പ് തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ജീ​വ​കാ​രു​ണ്യ​ദി​നം സ്പോ​ൺ​സ​ർ ചെ​യ്ത​ത് സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ 1996 ബാ​ച്ചി​ലെ പ​ന്ത്ര​ണ്ട് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച സെ​ന്‍റ് മേ​രീ​സ് 1996 എ​ലൈ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​ണ്.