റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത; പെ​രു​വ​ഴി പ്ര​തി​ഷേ​ധ​മൊ​രു​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Monday, August 26, 2024 11:48 PM IST
കൊ​ക്ക​യാ​ർ: ച​പ്പാ​ത്ത്-​കൊ​ക്ക​യാ​ർ-​മു​പ്പ​ത്ത​ഞ്ചാം​മൈ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യ്ക്കെ​തി​രേ പെ​രു​വ​ഴി പ്ര​തി​ഷേ​ധ​മൊ​രു​ക്കി യൂ​ത്ത് കോ​ൺ​ഗ്രസ്.

നി​ർ​മാ​ണം ന​ട​ത്തി ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്ന​തി​നു​ള്ളി​ൽ ടാ​റിം​ഗ് ഇ​ള​കി റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി. ത​ക​ർ​ന്ന റോ​ഡി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കാ​രി​ക​ൾ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​രാ​റു​കാ​ര​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പെരു​വ​ഴി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ഷി​ക് പ​രീ​തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി അം​ഗം നൗ​ഷാ​ദ് വെം​ബ്ലി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​യൂ​ബ് ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ, സ്റ്റാ​ൻ​ലി സ​ണ്ണി, ടി.​ഐ. മാ​ത്യു, പ​രീ​ത്ഖാ​ൻ ക​റു​ത്തോ​രു​വീ​ട്, ഷാ​ഹു​ൽ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.