പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കീ​ച്ച​ൻ​പാ​റ പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം വൈ​കു​ന്നു
Monday, August 26, 2024 10:26 PM IST
മു​ണ്ട​ക്ക​യം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കീ​ച്ച​ൻ​പാ​റ പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം വൈ​കു​ന്നു. മു​പ്പ​ത്തി​നാ​ലാം​മൈ​ൽ കീ​ച്ച​ൻ​പാ​റ നി​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു നെ​ടു​ന്തോ​ടി​നു കൂ​റു​കെ​യു​ണ്ടാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് ന​ട​പ്പാലം.

2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ കോ​ൺ​ക്രീ​റ്റ് പാ​ലം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ങ്ങും മു​ള​യും ചേ​ർ​ത്തു താ​ത്കാ​ലി​ക ന​ട​പ്പാ​ല​മു​ണ്ടാ​ക്കി. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ താ​ത്കാ​ലി​ക പാ​ലം ബ​ല​ക്ഷ​യ​ത്തി​ലാ​യി. പി​ന്നീ​ട് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ണ്ടും താ​ത്കാ​ലി​ക പാ​ലം പു​ന​ർ​നി​ർ​മി​ച്ചു.

ഇ​പ്പോ​ൾ പാ​ല​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന തെ​ങ്ങി​ൻ​ത​ടി കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച് നി​ലം​പൊ​ത്തി​യ​തോ​ടെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പാ​ല​ത്തി​ന്‍റെ ത​ടി​ക​ൾ പൂ​ർ​ണ​മാ​യും ദ്ര​വി​ച്ച് ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ​തോ​ടെ പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യും നി​ല​ച്ചു. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ഇ​പ്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം സ​ഞ്ച​രി​ച്ചു​വേ​ണം മ​റു​ക​ര​യെ​ത്തു​വാ​ൻ. ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ൽ ന​ല്ലൊ​രു തു​ക ഇ​തി​നാ​യി ചെ​ല​വി​ട​ണം.


കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​യ​തു​കൊ​ണ്ടു​ത​ന്നെ അ​ധി​കാ​രി​ക​ളും ഇ​തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മു​ൻ​കൈ​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്നും ഉ​ട​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​തർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പിച്ചു.