കു​റി​ച്ചി സ​ചി​വോ​ത്ത​മ​പു​ര​ത്ത് അ​യ്യ​ന്‍കാ​ളി ജ​ന്മ​ദി​നാ​ഘോ​ഷം
Monday, August 26, 2024 7:42 AM IST
ച​ങ്ങ​നാ​ശേ​രി: സ​ചി​വോ​ത്ത​മ​പു​രം പ​ട്ടി​ക​ജാ​തി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും വി​വി​ധ പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​യ്യ​ന്‍കാ​ളി ജ​ന്മ​ദി​ന മ​ഹോ​ത്സ​വം നാ​ല്‍പ​തി​ന്‍ക​വ​ല പ​ഞ്ച​മി ന​ഗ​റി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് 28 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് പ​താ​ക ഉ​യ​ര്‍ത്താ​ല്‍, പു​ഷ്പാ​ര്‍ച്ച​ന, സ്തു​തി​ഗീ​ത​ങ്ങ​ള്‍. വൈ​കു​ന്നേ​രം ആ​റി​ന് വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ള്‍.

സെ​പ്റ്റം​ബ​ര്‍ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ളം​ബ​ര വാ​ഹ​ന​ജാ​ഥ അ​യ്യ​ന്‍കാ​ളി സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് നാ​ല്പ​തി​ന്‍ ക​വ​ല ക​ള​പ്പു​ര​യ്ക്ക​ല്‍ ആ​ര്‍ക്കേ​ട് മൈ​താ​ന​ത്തു സ​മാ​പി​ക്കും. തു​ട​ര്‍ന്ന് ക​ലാ​പ​രി​പാ​ടി​ക​ള്‍.


16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജ​ന്മ​ദി​ന ഘോ​ഷ​യാ​ത്ര കേ​ള​ന്‍ ക​വ​ല​യി​ല്‍നി​ന്നു പു​റ​പ്പെ​ടും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മ്മേ​ള​ന ന​ഗ​റി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ജ്ഞാ​ന​ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി.​കെ. വൈ​ശാ​ഖ്, മോ​ഹി​നി​യാ​ട്ട ക​ലാ​കാ​ര​ന്‍ ഡോ.​ആ​ര്‍.​എ​ല്‍വി. രാ​മ​കൃ​ഷ്ണ​ന്‍, പ്ര​മു​ഖ സം​സ്‌​കൃ​ത പ​ണ്ഡി​ത​ന്‍ ഡോ. ​ടി.​എ​സ്. ശ്യാം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.