രു​ഗ്മി​ണീ സ്വ​യം​വ​രം ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Monday, August 26, 2024 7:37 AM IST
വൈ​ക്കം: പ​യ​റു​കാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ 38 -ാമ​ത് ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന രു​ഗ്മി​ണി സ്വ​യം​വ​രം ഭ​ക്തി​നി​ർ​ഭ​ര​മാ​യി.

അ​ഷ്ട​മി​രോ​ഹി​ണി ദി​ന​മാ​യ ഇ​ന്ന് പു​ല​ർ​ച്ചെ 4.30ന് ​അ​ഷ്ട​മി​രോ​ഹി​ണി ദ​ർ​ശ​നം, ഒ​ന്പ​തി​ന് പാ​ൽ​ക്കു​ടം വ​ര​വ്, തു​ട​ർ​ന്ന് ദ​ർ​ശ​ന പ്രാ​ധാ​ന്യ​മു​ള്ള ഭ​ഗ​വാ​ന്‍റെ സ്വ​ധാ​മ പ്രാ​പ്തി. പാ​ൽ​ക്കു​ടം വ​ര​വ്, സ​ർ​വൈ​ശ്വ​ര്യ പൂ​ജ, നാ​രാ​യ​ണീ​യ പാ​രാ​യ​ണം, സം​ഗീ​ത നി​ശ , വി​ള​ക്ക് വ​യ്പ്, താ​ല​പ്പൊ​ലി, ജ​ന്മാ​ഷ്ട​മി സ​ദ്യ, കോ​ൽ​ക്ക​ളി,


പാ​ൽ​ക്കാ​വ​ടി, കോ​യ​മ്പ​ത്തൂ​ർ കോ​വൈ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ദ​ശാ​വ​താ​രം നൃ​ത്താ​വി​ഷ്കാ​രം. ജ​ന്മാ​ഷ്ട​മി പൂ​ജ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ളെ​ന്ന് ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി എ.​ജി. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി പ​റ​ഞ്ഞു.